പൂനെ: മാഞ്ചസ്റ്ററില്‍ വെടിയേറ്റ് മരിച്ച ഇന്ത്യന്‍ വിദ്യാര്‍ത്ഥി അനൂജ് ബിദേവിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് അടിയന്തരമായി വിസ അനുവദിക്കണമെന്ന് കുടുംബാംഗങ്ങള്‍ ആവശ്യപ്പെട്ടു. ബര്‍മിങ്ന്‍ഘാമിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ മുമ്പാകെയാണ് അവര്‍ ഇക്കാര്യം ആവശ്യപ്പെട്ടത്. അന്ത്യകര്‍മങ്ങള്‍ നിര്‍വഹിക്കുന്നതിനായി മൃതദേഹം നാട്ടിലെത്തിക്കുന്നതിനുവേണ്ടിയാണ് വിസ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിനാവശ്യമായ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ടെന്നും ബിദേവിന്റെ സഹോദരീ ഭര്‍ത്താവ് രാകേഷ് സോനവാനെ പറഞ്ഞു.
ബിദേവിന്റെ മൃതദേഹം വിട്ടുകിട്ടുന്നതിന് സഹായിക്കണമെന്നാവശ്യപ്പെട്ട് വിദേശകാര്യ മന്ത്രി എസ്.എം.കൃഷ്ണയ്ക്ക് കത്ത് അയച്ചിരുന്നു. ക്രിസ്മസും പുതുവത്സരവും പ്രമാണിച്ച് യുകെയില്‍ അവധിയായതിനാല്‍ മൃതദേഹം പൂനയില്‍ എത്തിക്കുന്നതില്‍ കാലതാമസം നേരിട്ടേക്കുമെന്നതിനാലാണിത്.
ലാന്‍കാസ്റ്റര്‍ യൂണിവേഴ്സിറ്റിയില്‍ മൈക്രോഇലക്ട്രോണിക്സ് ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിയായിരുന്നു അനൂജ് ബിദേവ്. ഡിസംബര്‍ 26 നാണ് 23 കാരനായ ബിദേവ് വെടിയേറ്റ് മരിച്ചത്. ഈ സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പേര് അറസ്റ്റിലായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: