പാലാ: പൂക്കളുടെ വര്‍ണ്ണവിസ്മയവും ഷോപ്പിംഗ് അനുഭൂതിയുമൊരുക്കുന്ന പാലാ ഫ്ളവര്‍ഷോയ്ക്ക് ഇന്ന് പാലായില്‍ തുടക്കമാകും.൨൮-ാം തീയതി മുതല്‍ ജനുവരി ഒന്നുവരെ നടക്കുന്ന ഫ്ളവര്‍ഷോയില്‍ വൈവിധ്യങ്ങളായ അലങ്കാരപുഷ്പചെടികള്, കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍, പ്രശസ്തകമ്പനികളുടെ വീട്ടുപകരണസ്റ്റാളുകള്, സര്‍ക്കാര്‍ പവലിയനുകള്‍ എന്നിവ ഒരുക്കിയിട്ടുണ്ട്. ഭക്ഷ്യമേള,ഓട്ടോഷോ,ഫാഷന്‍ഷോ, ശരീരസൗന്ദര്യമത്സരങ്ങള്‍, ശ്വാനപ്രദര്‍ശനം, എമുപക്ഷികള്, കാര്ഷികക്വിസ്സുകള്, കിഡ്സ് ഷോ, വിവിധമത്സരങ്ങള്‍, മിമിക്സ്, ഡാന്‍സ്, ഗാനമേള,അമ്യൂസ്മെണ്റ്റ് പാര്‍ക്കുകള്‍, പുഷ്പാലങ്കാരപ്രദര്ശനങ്ങള് എന്നിവ ഫ്ളവര്ഷോയോടൊപ്പം സംഘടിപ്പിച്ചിട്ടുണ്ട്.പാലാ അഗ്രിഹോട്ടികള്ച്ചറല് സൊസൈറ്റിയുടെ ആറാമത് ഫ്ളവര്‍ഷോയാണ് മുനിസപ്പല്‍ സ്റ്റേഡിയത്തില്‍ നടക്കുന്നത്.൨൮ നു രാവിലെ ൯.൩൦ന് ഐ.ജി ഡോ.ബി സന്ധ്യ മേളയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കും.കേരവികസനബോര്ഡ് ഉപാദ്ധ്യക്ഷന്‍ മാണി.സി.കാപ്പന് ഭദ്രദീപം തെളിക്കും. വ്യാപാര സ്റ്റാളുകള്‍ പ്രൊഫ.കെ.കെ എബ്രാഹാമും, ടിക്കറ്റ് വില്‍പ്പന വക്കച്ചന് മറ്റത്തില്‍ എക്സ് എം.പിയും, ആദ്യവില്പന സി.പി ചന്ദ്രന്‍നായരും ഉദ്ഘാടനം ചെയ്യും.രാവിലെ ൮.൩൦ന് പുഷ്പാലങ്കാരമല്സരവും വൈകിട്ട് ൫.൩൦ന് ശരീരസൗന്ദര്യമല്സരവും നടക്കും.൨൯ ന് വൈകിട്ട് മൂന്നു മണിക്ക് രൂപഭംഗി വരുത്തിയ കാറുകളുടെ പ്രദര്‍ശനം നടക്കും. ൬.൩൦ന് കലാമേളയുടെ ഉദ്ഘാടനം പ്രശസ്ത സിനിമാ സംവീധായകന് മാട്ടേല്‍ ഭദ്രന് നിര്‍വ്വഹിക്കും. ജില്ലാ പഞ്ചായത്തംഗം സജി മഞ്ഞക്കടമ്പില്‍ അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ ഐഡിയാ സ്റ്റാര്‍ ഫെയിം ഡാനി സെബാസ്റ്റ്യന്‍, സാബു എബ്രഹാം, ജോസഫ് ജോര്‍ജ്ജ്, ചാലി പാലാ, ബെന്നി മൈലാടൂറ്‍ എന്നിവര്‍ പ്രസംഗിക്കും. ശ്വാനപ്രദര്‍ശനം ഉദ്ഘാടനം തോമസ് പീറ്ററും നിര്‍വ്വഹിക്കും.൩ന് വൈകിട്ട് ൬ മണിക്ക് ചൈനീസ് കുംങ്ങ്ഫൂ, ൭ മണിക്ക് ഫാഷന്‍ഷോ. ൩൧ന് ഡോ.ജെയ്സണ്‍ ജോസഫ് നയിക്കുന്ന കാര്‍ഷികക്വിസ്, ലിറ്റില്‍ പ്രിന്‍സ് മല്‍സര എന്നിവ നടക്കും. മുനിസിപ്പല്‍ വൈസ് ചെയര്മാന് ഡോ.ചന്ദ്രികാദേവി വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്യും.ജനുവരി ൧ന് ൫ മണിക്ക് സമാപനസമ്മേളനം ധനകാര്യമന്ത്രി കെ.എം മാണി ഉദ്ഘാടനം ചെയ്യും.മുനിസിപ്പല്‍ ചെയര്മാന് കുര്യാക്കോസ് പടവന് അദ്ധ്യക്ഷത വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: