എരുമേലി: നിരന്തരമുള്ള വാഹനാപകടങ്ങളോ മരണങ്ങളോ ഒന്നുമില്ലാതെ ശബരിമല സീസണിണ്റ്റെ മണ്ഡലകാലം ഒന്നാം ഘട്ടം പൂര്‍ത്തിയായി. സീസണ് ക്രമീകരണങ്ങളില്‍ ചെറിയ പാളിച്ചകള്‍ ഉണ്ടായെങ്കിലും പിന്നീട് അതും പരിഹരിക്കപ്പെട്ടു എന്നാല്‍ മുല്ലപ്പെരിയാര്‍ സമരപ്രതിസന്ധി സമരങ്ങള്‍ ചെലുത്തിയ സ്വാധീനം ശബരിമല തീര്‍ത്ഥാടനത്തെ സാരമായി ബാധിക്കുകയും ചെയ്തു. ശബരിമല തീര്‍ത്ഥാടകരെത്തുന്ന പ്രധാനപ്പെട്ട് അതിര്‍ത്തി മേഖലയായ കുമളിയിലെ ചെക്ക്പോസ്റ്റ് അടച്ചതാണ് എരുമേലിയടക്കമുള്ള കേന്ദ്രങ്ങളെ സാരമായി ബാധിച്ചത്. തീര്‍ത്ഥാടനത്തിനായി പുറപ്പെട്ടവര്‍ കിലോമീറ്ററുകളോളം സഞ്ചരിച്ച് പുനലൂറ് തെങ്കാശിയും പാലക്കാടും വാളയാറും അതിര്‍ത്തികള്‍ വഴിയാണ് വന്നതും പോയതുമൊക്കെ. കേരളത്തിലുള്ള തമിഴ്നാട്ടുകാര്‍ക്ക് മര്ദ്ദനമേല്ക്കുന്നുവെന്ന വ്യാജപ്രചരണമാണ് ശബരിമല തീര്‍ത്ഥാടനത്തെ ശരിക്കും അട്ടിമറിച്ചത്. തീര്‍ത്ഥാടകരുടെ കുറവ് മറ്റ് ദുരന്തങ്ങള്‍ ഉണ്ടാകുന്നതില്‍ നിന്നും രക്ഷിച്ചുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. പ്ളാപ്പള്ളി- ആലപ്പാട് ജംഗ്ഷനിലും മുട്ടപ്പള്ളി, മഠംപടിയുമൊക്ക ഉണ്ടായ വാഹനാപകടത്തിലും മറ്റും തീര്‍ത്ഥാടകര്‍ക്ക് പരിക്കേല്‍ക്കുക മാത്രമാണ് ചെയ്തത്. എന്നാല്‍ വാഹനങ്ങള്‍ പൂര്‍ണ്ണമായും തകരുകയും ചെയ്തു. ഇതിനിടെ കണമല ആലപ്പാട് കവലയിലുണ്ടായ അപകടത്തില്‍ നാലുപേര്‍ മരിച്ചെന്ന തെറ്റായ വാര്‍ത്ത നാട്ടുകാരിലും തമിഴ്നാട്ടിലെ തൃച്ചിയിലും ആശയക്കുഴപ്പമുണ്ടാക്കി. തീര്‍ത്ഥാടകരുടെ വരവ് കുറഞ്ഞതുമൂലമുള്ള കച്ചവടക്കുറവ് സാമ്പത്തിക ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്തു. സീസണ് ക്രമീകരണങ്ങള്‍ക്കായി എംഎല്‍എ ഓഫീസ് തുറന്നതും, പോലീസ്, പഞ്ചായത്ത്, ആശുപത്രി, എക്സൈസ്, ഇറിഗേഷന്‍, കെഎസ്ആര്‍ടിസി, കെഎസ്ഇബി തുടങ്ങിയ വകുപ്പുകളുടെ സേവനങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. തീര്‍ത്ഥാടകരില്‍ നിന്നും അമിത വില ഈടാക്കുന്നതായുള്ള പരാതികള്‍ കുറേയൊക്കം പരിഹരിക്കാന്‍ ദേവസ്വം ബോര്‍ഡിനും കഴിഞ്ഞു. കൂട്ടായ ഉത്തരവാദിത്തത്തോടുകൂടിയുള്ള ആലോചനകളുടെ കുറവ് മാത്രമാണ് സീസണിണ്റ്റെ ഏക പോരായ്മയായി നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നത്. രണ്ടാം ഘട്ടം മകരവിളക്ക് സീസണ് തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. വരും ദിവസങ്ങളിലെ തീര്‍ത്ഥാടനം കുറ്റമറ്റതാക്കാന്‍ എല്ലാവകുപ്പുകളിലെയും സംയുക്തമായ നടപടികള്‍ അത്യാവശ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: