ന്യൂദല്‍ഹി: അഹമ്മദ് സിദ്ധി ബപ്പ എന്ന യാസിന് ഭട്കല് ഇസ്ലാമിക ഭീകര സംഘടനയായ ഇന്ത്യന്‍ മുജാഹിദ്ദീന്റെ പ്രധാന നേതാവാണെന്നും ഇന്ത്യയിലെ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് മുഖ്യ പങ്ക് വഹിച്ചത് ഇയാള്‍ തന്നെയാണെന്നും പുതിയ വെളിപ്പെടുത്തല്‍. ‘ടൈംസ് ഓഫ് ഇന്ത്യ’ നടത്തിയ അന്വേഷണത്തിലാണ് ദല്‍ഹി പോലീസ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യന്‍ മുജാഹിദ്ദീനിലെ റിയാസ്, ഇഖ്ബാല്‍ ഭട്കല് എന്നിവരുടെ ശ്രേണിയിലെ മൂന്നാമത്തെ ആളായ യാസിന് ഭട്കലിനെ നിസ്സാര കുറ്റവാളിയായാണ് പോലീസ് പരിഗണിച്ചിരിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയ്ക്കുണ്ടായ സ്ഫോടനങ്ങളില്‍ നിരവധി നിരപരാധികളുടെ ജീവന് നഷ്ടമായതിന് ഇയാളാണ് കാരണക്കാരനെന്നും വെളിപ്പെടുത്തലില്‍ പറയുന്നു.
2009 ഡിസംബറില്‍ കള്ളനോട്ട് കേസുമായി ബന്ധപ്പെട്ട് പശ്ചിമബംഗാളില്‍ വെച്ചാണ് യാസിന് ഭട്കലിനെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് 2010 ഫെബ്രുവരി വരെ ജയിലിലായിരുന്നു ഇയാള്‍. എന്നാല്‍ യാസിന്റെ പേരോ, ചിത്രമോ അന്ന് ആര്‍ക്കും ലഭിച്ചിരുന്നില്ല. ഒരു നിസാര കുറ്റവാളിയെന്ന നിലയിലാണ് ജയിലില്‍ ഇയാളെ പോലീസ് കണക്കാക്കിയിരുന്നതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ പറഞ്ഞതായും ‘ടൈംസ് ഓഫ് ഇന്ത്യ’ വെളിപ്പെടുത്തിയിട്ടുണ്ട്.
ജയിലില്‍നിന്ന് പുറത്തിറങ്ങിയ യാസിന് രാജ്യത്തുടനീളം സ്ഫോടനപരമ്പരകള്‍ക്ക് നേതൃത്വം നല്കി. പൂനെയിലെ ജര്‍മന്‍ ബേക്കറി സ്ഫോടനത്തില്‍ 17 പേര് കൊല്ലപ്പെട്ട സംഭവം യാസിന്റെ നേതൃത്വത്തില്‍ നടന്നതാണ്. അഹമ്മദ് സിദ്ധി ബപ്പ, യാസിന് ഭട്കല്, ഷാരൂഖ് എന്നീ മൂന്ന് പേരുകളിലാണ് ഇയാള്‍ അറിയപ്പെടുന്നത്. എന്നാല്‍ ഇപ്പോള്‍ ഇയാളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നും, ഷാരൂഖ് എന്ന പേര് ഉപയോഗിക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളും അന്വേഷിക്കുമെന്ന് ദല്‍ഹി പോലീസ് വൃത്തങ്ങള്‍ പറഞ്ഞു.
2008 ലെ ദല്‍ഹി സ്ഫോടന പരമ്പരകളുമായി ബന്ധപ്പെട്ട് 2010 മാര്‍ച്ചില്‍ അറസ്റ്റിലായ സല്മാന് എന്ന ഛോട്ടുവിനെ ചോദ്യം ചെയ്തതില്‍നിന്ന് ഷാരൂഖിന്റെ അറസ്റ്റ് സ്ഥിരീകരിച്ചിരുന്നു. ഷാരൂഖിന്റെ അറസ്റ്റിന്ക്കുറിച്ച് അറിയാമെങ്കിലും കൂടുതല്‍ വിവരങ്ങള്‍ നല്കാന് സല്മാന് തയ്യാറായില്ലെന്നും ഒരു ഉദ്യോഗസ്ഥന് പറഞ്ഞു.
2008 ലെ ദല്‍ഹി സ്ഫോടനത്തിനുള്ള സ്ഫോടകവസ്തുക്കള്‍ നല്‍കിയത് ഷാരൂഖാണെന്നും രാജ്യത്തുടനീളം കൂടുതല്‍ ആക്രമണങ്ങള്‍ നടത്താന്‍ പദ്ധതിയിടുകയും ചെയ്തുവെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഇന്ത്യയിലെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് മുഖ്യ പങ്കുവഹിച്ച യാസിന് ഭട്കലിന് പുറമെ ഏഴ് ഇന്ത്യന്‍ മുജാഹിദ്ദീന്‍ തീവ്രവാദികളെ നവംബറില്‍ അറസ്റ്റ് ചെയ്തിരുന്നു. ജയില്‍വാസത്തിനുശേഷം പുറത്തുവന്ന യാസിന് 2010 ലെ ജര്‍മന്‍ ബേക്കറി സ്ഫോടനം, 2010 ല്‍ ബാംഗ്ലൂരിലെ ചിന്നസ്വാമി സ്റ്റേഡിയത്തിലെ സ്ഫോടനം, സപ്തംബറിലെ ജുമാമസ്ജിജ് ആക്രമണങ്ങള്‍ക്കും നേതൃത്വം നല്കി. ഹവാല ഇടപാടുകളിലും ഇന്ത്യന്‍ മുജാഹിദ്ദീനിലേക്ക് യുവാക്കളെ എടുക്കുന്നതിലും യാസിന് പ്രവര്‍ത്തിച്ചിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. യാസിന് ഭട്കലിനെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ദല്‍ഹി പോലീസ് അടുത്തിടെ 15 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: