വൈക്കം: പുതിയ ബോട്ട് ജെട്ടിയുടെ ഉദ്ഘാടനം കഴിഞ്ഞിട്ടും പ്രവര്‍ത്തനം ആരംഭിക്കാത്തതില്‍ ദൂരൂഹത. ബോട്ട് ജെട്ടിയുടെ ചുറ്റുമതിലിന് തടസമായി ഇറിഗേഷന്‍ വകുപ്പിണ്റ്റെ സ്ഥലം കൈയ്യേറി നിര്‍മ്മിച്ച മില്‍മാബൂത്ത് സംരക്ഷിക്കുന്ന നിലപാടാണ് ഇറിഗേഷന്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ സ്വീകരിച്ചിരിക്കുന്നത്. ചുറ്റു മതില് പൂര്‍ത്തികരിക്കുവാന്‍ സാധിക്കാത്തതിനാല്‍ ഇവിടെ സാമൂഹ്യ വിരുദ്ധ ശല്യവും രൂക്ഷമാണ്. ഒഴിഞ്ഞ മദ്യക്കുപ്പിക്കളും മറ്റ് ലഹരി പദാര്‍ഥങ്ങളുടെ അവശിഷ്ടങ്ങളുമാണ് ഇവിടെ. പുതിയ ജെട്ടി ഉദ്ഘാടനം ചെയ്യുബോള്‍ വൈദ്യുതി കണക്ഷന് ലഭിച്ചിരുന്നില്ല. എന്നാല്‍ സ്ഥലം കൈയ്യേറി നിര്‍മ്മിച്ച ബൂത്തിന് ചട്ടങ്ങള്‍ ലംഘിച്ചു വൈദ്യുതി ബോര്‍ഡ് കണക്ഷന് നല്‍കിയിരുന്നു. നൂറ്റാണ്ടു പഴക്കമുള്ള ബോട്ട് ജെട്ടി ഏതു നിമിഷവും നിലപൊത്തുന്ന അവസ്ഥയിലാണ് പുതിയ ബോട്ട്ജെട്ടി ലക്ഷങ്ങള്‍ മുടക്കി ആധുനിക സംവിധാനത്തില്‍ പണിതത്. മില്‍മാബൂത്ത് പൊളിച്ചുമാറ്റുവാന്‍ നിയപരമായി യാതൊരുതടസവും ഇല്ല. ഇത് പൊളിച്ചു മാറ്റണമെന്ന് ഇറിഗേഷന്‍ വകുപ്പ് തഹസില്‍ദാരോട് ആവശ്യപ്പെട്ടിരുന്നു. പൊളിച്ചു മാറ്റുവാനുള്ള തീയതി അറിയിച്ചാല്‍ എക്്്സിക്യൂട്ടിവ് മജിസ്്രടേറ്റ് എന്ന നിലയില്‍ എത്താമെന്ന്്് തഹസില്‍ദാര്‍ അറിയിച്ചിട്ടുണ്ട്. മില്‍മാ ബൂത്തിലെ വൈദ്യൂതി കണക്ഷന് വിച്ഛേദിക്കുവാനുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിച്ചതിന് ശേഷം പോലീസ്, റവന്യൂ വകുപ്പുകളുടെ അനുമതിയോടെയേ മാറ്റുന്ന തീയതി നിശ്ചയിക്കാന്‍ സാധിക്കു എന്ന നിലപാടാണ് ഇറിഗേഷന്‍ വകുപ്പ്. നിയപരമായ പഴുതുകളിട്ട് മില്‍മാ ബൂത്ത് തുടരുന്നതിലുള്ള നടപടിയാണ് ഇറിഗേഷന്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ സ്വീകരിച്ചിരിക്കുന്നത്്. ഇറിഗേഷന്‍ വകുപ്പ് ഉദ്യോഗസ്ഥരുടെ നിലപാട് ജനദ്രോഹപരമായാണ് ജനങ്ങള്‍ കാണുന്നത്്. സംസ്ഥാന ജലഗതാഗത വകുപ്പില്‍ എറ്റവും ലാഭകരമായി പ്രവര്‍ത്തിക്കുന്ന ഫിഷറിയാണ്്ഇത്്. ഇറിഗേഷന്‍ വകുപ്പിണ്റ്റെ കെടുകാര്യസ്ഥതമൂലം ജനങ്ങളുടെ ദീര്‍ഘനാളത്തെ അഭിലാഷമായിരുന്ന പുതിയ ബോട്ട് ജെട്ടി ഉദ്ഘാടനം ചെയ്തു മാസങ്ങള്‍ കഴിഞ്ഞിട്ടും സ്മാരകമായി നിലനില്‍ക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: