Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Travel

ദ്വാരകയിലെ പ്രധാനക്ഷേത്രങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 20, 2011, 11:25 pm IST
in Travel

കാറ്റില്‍ പറന്നെത്തുന്ന ദ്വാരകയിലെ പൊടിപോലും പാപികള്‍ക്കു മുക്തി നല്‍കുന്നതാണ്‌. ആ നിലയ്‌ക്ക്‌ ദ്വാരകാധാമത്തെപ്പറ്റി എന്താണു പറയേണ്ടത്‌ !അതിപാവനധാമങ്ങളായി പറയപ്പെടുന്ന ചതുര്‍ധാമങ്ങളില്‍ നാലാമത്തേതും ഏഴമോക്ഷദായികളായ പുരികളില്‍ ആറാമത്തേതുമാണ്‌ ദ്വാരക.സുരേന്ദ്രനഗര്‍ ഓഖാലൈനില്‍ ഓഖാ തുറമുഖത്തുനിന്ന്‌ മുപ്പതുകിലോമീറ്റര്‍ ഇപ്പുറമാണ്‌ ദ്വാരകാസ്റ്റേഷന്‍. സ്റ്റേഷനില്‍നിന്ന്‌ ഒന്നരക്കിലോമീറ്റര്‍ അകലെ ഗോമതീതിരത്താണ്‌ പ്രധാന ശ്രീകൃഷ്ണക്ഷേത്രം. പ്രധാന ക്ഷേത്രത്തിനു പിന്നില്‍ തെക്കുപടിഞ്ഞാറായി വലിയ ആഴമേറിയ തോടുണ്ട്‌. ഇതില്‍ സമുദ്രജലം നിറഞ്ഞിരിക്കും. ഇതു ഗോമതി നദിയെന്നാണു പറയുന്നത്‌. ഇതില്‍ സംഗമഘട്ടം, ഇങ്ങനെ ഒമ്പതു ഘട്ടങ്ങളുണ്ട്‌. സംഘമഘട്ടത്തില്‍ സംഗമനാരായണന്റെയും വസുദേവഘട്ടത്തില്‍ ഹനുമാന്റെയും നരസിംഹത്തിന്റെയും ക്ഷ്രേതങ്ങള്‍ കാണാം.

ഗോമതിയില്‍ സര്‍ക്കാതരീഘട്ടത്തിനു സമീപമാണ്‌ നിഷ്പാപസരോവരം. ഇതിനുമുമ്പ്‌ മധുരജലമുള്ള അഞ്ചു കിണറുകളുണ്ട്‌. ഇതിനടുത്തു ഗോവര്‍ദ്ധനനാഥക്ഷേത്രം കാണാം. ദ്വാരകയിലെ പ്രധാന ക്ഷേത്രമാണ്‌ ശ്രീരണഛോഡുരായ്‌. ദ്വാരകാധീശക്ഷേത്രമെന്നും ഇതിനെ പറയും. ഏഴു നിലയിലുള്ളതാണ്‌ ഈ ക്ഷേത്രം. നാലുവശവും കോട്ടയുണ്ട്‌. ഈ ക്ഷേത്രത്തിലെ ധ്വജം ഭാരതത്തിലെ ക്ഷേത്രധ്വജങ്ങളില്‍ ഏറ്റവും ഉന്നതമായ ധ്വജമാണ്‌.പ്രധാന ക്ഷേത്രത്തില്‍ രണഛോഡുരായ്‌ (ശ്രീകൃഷ്ണന്‍) ന്റെ ചതുര്‍ഭുജവിഗ്രഹമാണുള്ളത്‌. നിശ്ചിതഫീസ്‌ കൊടുത്ത്‌ ഇതിന്റെ പാദസ്പര്‍ശം നടത്താവുന്നതാണ്‌. ക്ഷേത്രത്തിനു മുകളില്‍ നാലാം നിലയില്‍ അംബാവിഗ്രഹങ്ങള്‍ കാണാം. ഉള്ളില്‍ രണഛോഡ്ക്ഷേത്രത്തിനു തെക്ക്‌ ത്രിവിക്രമക്ഷേത്രം നില്‍ക്കുന്നു. അവിടെ മഹാബലിയുടെയും സനകാദികളുടെയും ഗരുഡന്റെയും വിഗ്രഹങ്ങള്‍ കാണാം. വടക്കുഭാഗത്ത്‌ പ്രദ്യുമ്നക്ഷേത്രമുണ്ട്‌. അടുത്തുതന്നെ അനിരുദ്ധന്റെ മൂര്‍ത്തിയും കാണാം. സഭാമണ്ഡപത്തില്‍ ബലദേവവിഗ്രഹം നില്‍ക്കുന്നു. ഇവിടെയും നിശ്ചിതദക്ഷിണ കൊടുത്താല്‍ പാദരക്ഷയുടെ അടയാളം പൂജാരി നെറ്റിയില്‍ ചാര്‍ത്തിത്തരും. ഇതിനു കിഴക്കു ദുര്‍വ്വാസാവിന്റെ ചെറിയക്ഷേത്രമുണ്ട്‌.

വടക്കു മോക്ഷദ്വാരത്തിനു സമീപം കുശേശ്വരമെന്ന ശിവക്ഷേത്രമുണ്ട്‌. ഇവിടെ ദര്‍ശനം നടത്താതെ ദ്വാരകായാത്രാ മുഴുവനാവില്ല. താഴെ കുശേശ്വരലിംഗവും പാര്‍വ്വതീവിഗ്രഹവും കാണാം. പടിഞ്ഞാറുഭാഗത്ത്‌ മതിലിനടുത്ത്‌ അംബാദേവി, പുരുഷോത്തമന്‍, ദത്താത്രേയന്‍ , ദേവീകീമാതാവ്‌, ലക്ഷ്മീനാരായണന്‍, മാധവന്‍ മുതലായ ദേവീദേവന്മാരുടെ ക്ഷേത്രങ്ങളുണ്ട്‌. കിഴക്കുവശത്തെ മതിലിനടുത്ത്‌ സത്യഭാമാ ക്ഷേത്രവും ശങ്കരാചാര്യസ്വാമികളുടെ ആസ്ഥാനവും ജാംബവതി, രാധ, ലക്ഷ്മീനാരായണന്‍ മുതലായ ക്ഷേത്രങ്ങളുമുണ്ട്‌.ശാരദാമം, പ്രധാനക്ഷേത്രത്തിനു കിഴക്കുവശം മതിലിനുള്ളില്‍ത്തന്നെയാണ്‌ ജഗദ്ഗുരു ശങ്കരാചാര്യ

സ്വാമികള്‍ സ്ഥാപിച്ച നാലുമഠങ്ങളിലൊന്നായ ശാരദാപീഠമെന്ന മഠം സ്ഥിതിചെയ്യുന്നത്‌.കോട്ടയ്‌ക്കു വെളിയിലെ ലക്ഷ്മീനാരായണക്ഷേത്രവും വാസുദേവക്ഷേത്രവും സ്വര്‍ണ്ണദ്വാരകയും കാണാം.

ഗോമതീഘട്ടത്തില്‍ നിന്നു സംഗമംവരെ പോയിട്ട്‌ വടക്കോട്ടു വരുമ്പോള്‍ സമുദ്രത്തില്‍ ചക്രതീര്‍ത്ഥമുണ്ട്‌. അതിനു മുന്നില്‍ രത്നേശ്വരന്‍, സിദ്ധനാഥന്‍, ജ്ഞാനകുണ്ഡം, ജൂനീരാംബാഡി, ദാമോദരകുണ്ഡം എന്നിവ ക്രമമായി കാണാവുന്നതാണ്‌. ഒന്നരക്കിലോ മീറ്റര്‍ അപ്പുറമുള്ള രുക്മിണീക്ഷേത്രം സുന്ദരവും ദിവ്യവുമായ കാഴ്ചയാണ്‌. അടുത്തുതന്നെ ഭാഗീരഥീ ഒഴുകുന്നുണ്ട്‌. മടങ്ങിവരുമ്പോള്‍ കൃകലാസകുണ്ഡം (ശാപഗ്രസ്തനായ നൃഗമഹാരാജാവു ഓന്തായി കിടന്ന പൊട്ടക്കിണര്‍) സൂരയനാരായണക്ഷേത്രം, ഭദ്രകാളി, ജയ- വിജയന്മാര്‍ ഇവരെയെല്ലാം ദര്‍ശിച്ചിട്ട്‌ നിഷ്പാപകുണ്ഡത്തിലൂടെ വന്ന്‌ രണഛോഡ്രായരെ ദര്‍സിക്കുന്നതോടെ പ്രദക്ഷിണം പൂര്‍ത്തിയാവുന്നു. ഇവയില്‍ ദദ്രകാളീക്ഷേത്രവും ശക്തിപീഠവുമുണ്ട്‌. അവിടെനിന്നു മൂന്നു കിലോമീറ്റര്‍ ചെന്നാല്‍ സീതാവാഡി കാണാം. ദ്വാരകയ്‌ക്ക്സമീപം ഒരു ഗുഹയുണ്ട്‌. ഗുഹയ്‌ക്കടുക്കല്‍ ഭഡകേശ്വരമെന്ന ശിവവിഗ്രഹംകാണാം.

കൃതയുഗത്തില്‍ രൈവതമഹാരാജാവ്‌ ഇവിടെ ദര്‍ഭ വിരിച്ച്‌ യാഗം നടത്തി. തന്നിമിത്തം ഈ സ്ഥലത്തിന്റെ പേര്‌ കുശസ്ഥലിയന്നൊയി. കുറെക്കാലത്തിനുശേഷം കുശന്ന് പേരായ ഒരു ദാനവന്‍ വലിയ ഉപദ്രവിയായി ഉണ്ടായി. അവനെ നശിപ്പിക്കാന്‍ വേണ്ടി ബ്രഹ്മദേവന്‍ സുതലത്തില്‍പോയി മഹാബലിയോടു പറഞ്ഞിട്ടു ത്രിവിക്രമനായ ഭഗവാനെ കൂട്ടിക്കൊണ്ടുവന്നു. ആയുധങ്ങള്‍കൊണ്ട്‌ ദാനവനെ കൊല്ലാന്‍ സാധ്യമല്ലാതായപ്പോള്‍ ഭഗവാന്‍ അവനെ ഭൂമിയില്‍ കുഴിച്ചിട്ട്‌ അതിനു മുകളില്‍ അവന്റെ ഉപാസനാമൂര്‍ത്തിയായ കുശേശ്വരന്റെ ലിംഗം പ്രതിഷ്ഠിച്ചു. അനന്തരം ഭഗവാന്‍ അവന്‌ വരം കൊടുത്തു. ദ്വാരകയില്‍ വന്നിട്ട്‌ കുശേശ്വരനെ ദര്‍ശിക്കാത്തവരുടെ പുണ്യത്തില്‍ പകുതി അയാള്‍ക്കു ലഭിക്കുമെന്ന്‌.ഒരിക്കല്‍ ദ്വാരകയില്‍ ദുര്‍വ്വാസാവുമഹര്‍ഷി വന്നുചേര്‍ന്നു. യാതൊരു കാരണവും കൂടാതെ അദ്ദേഹം ശ്രീകൃഷ്ണവിയോഗം ഉണ്ടാവട്ടെ എന്നു രുക്മിണിയെ ശപിച്ചു.

ശ്രീകൃഷ്ണഭഗവാന്‍ ആശ്വസിപ്പിച്ചു വിയോഗാവസരത്തില്‍ അദ്ദേഹത്തിന്റെ വിഗ്രഹം പൂജിച്ചുകൊണ്ടിരിക്കാമെന്ന്‌. അങ്ങനെ രുക്മിണി വച്ചുപൂജിച്ച വിഗ്രഹമാണ്‌ രണഛോഡ്‌രായ്‌ എന്നു പറയപ്പെടുന്നത്‌. ഇത്‌ പ്രതിഷ്ഠിച്ചത്‌ ദ്വാരകയില്‍ അവസാനരാജാവായായ വാണവജ്രനാണ്‌.ശ്രീകൃഷ്ണഭഗവാന്റെ സ്വര്‍ഗാരോഹണശേഷം ദ്വാരക സമുദ്രത്തില്‍ മുഴുകിപ്പോയി. എന്നാല്‍ അദ്ദേഹത്തിന്റെ പ്രത്യേകവസതി മുങ്ങിയില്ല. അവിടെയാണ്‌ വജ്രന്‍ വിഗ്രഹം പ്രതിഷ്ഠിച്ചിരിക്കുന്നത്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (നടുവില്‍)
India

മമതയുടെ കളി അതിരുവിട്ടു, എസ് ഐ ആറിനെത്തിയ ജഡ്ജിമാരെ ബംഗാളില്‍ 9 മണിക്കൂര്‍ ബന്ദികളാക്കി;;അന്വേഷണം എൻഐഎക്ക് വിട്ട് മുഖ്യ തെര. കമ്മീഷണര്‍

ദിവ്യ ദേശ് മുഖ് (ഇടത്ത്) ആര്‍.വൈശാലി (വലത്ത്)
Chess

ഇന്ത്യയുടെ കിരീട പ്രതീക്ഷയായ ദിവ്യ ദേശ്മുഖിനും കാന്‍ഡിഡേറ്റ്സില്‍ തോല്‍വി; സൈപ്രസില്‍ കളിക്കാന്‍ വിസമ്മതിച്ച് വേദനയായി

Sports

കാന്‍ഡിഡേറ്റ് ചെസ്സില്‍ പ്രജ്ഞാനന്ദയുടെ കുതിപ്പിന് തടയിട്ട് ജവോഖിര്‍ സിന്‍ഡൊറോവ്; യുഎസ് താരം ഫാബിയാനോയെയും വീഴ്‌ത്തി സിന്‍ഡൊറോവ്

India

ലോകം വാങ്ങുന്നത് ഇന്ത്യയുടെ ആയുധങ്ങൾ : പ്രതിരോധ കയറ്റുമതി 40,000 കോടിയിലേയ്‌ക്ക് ; 12 വർഷത്തിനുള്ളിൽ 35,000 കോടിയുടെ വർധനവ്

News

കോൺഗ്രസ് പറഞ്ഞ് പേടിപ്പിക്കുന്നു; എൽപിജി ക്ഷാമമില്ല: കോൺ. നേതാവ് കമൽ നാഥ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പിണങ്ങി ഇറങ്ങിപ്പോയി ഭാര്യ ; ഇനി സിനിമയിൽ അഭിനയിക്കില്ലെന്ന് വാക്ക് നൽകി വിജയ് സേതുപതി

ഇന്ന് വരെയും സിമ്പു വിവാഹം ചെയ്തിട്ടില്ല , തൃഷയ്‌ക്കായാണ് കാത്തിരിപ്പ്

തെരഞ്ഞെടുപ്പ് സമയത്തെ അക്രമം അനുവദിക്കില്ല ; 15 ദിവസം തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചുമതല നേരിട്ട് ഏറ്റെടുത്ത് ബംഗാളിൽ ഉണ്ടാകുമെന്ന് അമിത് ഷാ

ഏപ്രില്‍ 16ന് ഉച്ചക്ക് ശേഷം കൊല്ലം കോര്‍പറേഷന്‍ പരിധിയില്‍ പ്രാദേശിക അവധി

നഗരത്തില്‍ ബിജെപി എംഎല്‍എമാര്‍ ഉണ്ടായാല്‍ കോര്‍പറേഷന് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ പറ്റും: വി വി രാജേഷ്

ഭാരതം വന്‍ സാമ്പത്തിക ശക്തിയാകുന്നതിന് കാരണം മോദിയുടെ വികസന പദ്ധതികള്‍, എഫ്സിആര്‍എ ബില്ലില്‍ നുണ പ്രചാരണം നടത്തുന്നു; അനില്‍ ആന്റണി

സംവിധായകന്‍ രഞ്ജിത്തിനെതിരായ ലൈംഗിക അതിക്രമ പരാതി: അന്വേഷണം വിപുലമാക്കും

സൈപ്രസില്‍ കളിക്കാന്‍ വിസമ്മതിച്ചു; കാന്‍ഡിഡേറ്റ്സില്‍‍ നിന്നും വിട്ടുനിന്ന് കൊനേരു ഹംപി, ഇന്ത്യയുടെ വേദനയായി ഹംപിയുടെ അസാന്നിധ്യം

‘എസ്ഡിപിഐക്കാരെ നന്നാക്കാനാണ് സിപിഎം അവരോട് വോട്ട് ചോദിക്കുന്നത്, തങ്ങളുടെ മുന്നണിയിൽ വന്നാൽ എല്ലാ സംരക്ഷണവും നൽകും’- എ കെ ബാലൻ

കേരളത്തിൽ ഡബിൾ എഞ്ചിൻ സർക്കാർ വരണം: ബൂത്ത് പ്രവർത്തകരോട് ഓഡിയോ ബ്രിഡ്ജിൽ പ്രധാനമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.