കോട്ടയം: ജനസമ്പര്‍ക്കപരിപാടിയില്‍ ലഭിക്കുന്ന ഒരപേക്ഷ പോലും അവഗണിക്കപ്പെടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തമിഴ്നാടിന് ആശങ്കയുണ്ടാകുന്ന പ്രവര്‍ത്തനങ്ങളില്‍ ആരും ഏര്‍പ്പെടരുതെന്നും, തമിഴ്നാടുമായി നല്ല ബന്ധം നിലനിര്‍ത്തുമെന്നും മുഖ്യമന്ത്രി തുടര്‍ന്ന് പറഞ്ഞു. കോട്ടയത്ത് നെഹ്റു സ്റ്റേഡിയത്തില്‍ നടന്ന ജനസമ്പര്‍ക്കപരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. ചടങ്ങില്‍ റവന്യൂമന്ത്രി തിരുവഞ്ചൂറ്‍ രാധാകൃഷ്ണന് അധ്യക്ഷത വഹിച്ചു. ലഭിക്കുന്ന ഓരോ അപേക്ഷയിലും അനുകൂലമായി എന്തു ചെയ്യാം എന്നു നോക്കുന്ന സമീപനം വളര്‍ത്തിയെടുക്കുകയാണ് ജനസമ്പര്‍ക്കപരിപാടിയില്‍. അപേക്ഷ തീര്‍പ്പാക്കാനാകാത്തവയില്‍ അതിണ്റ്റെ കാരണം അപേക്ഷകന് അറിയാന്‍ കഴിയണം. അവഗണിക്കപ്പെടാതെ അപേക്ഷകളില്‍ അനുകൂലമായെന്ത് ചെയ്യാമെന്ന സമീപനം വളര്‍ത്തി യെടുത്ത് ഈ സമീപനം സര്‍ക്കാരിണ്റ്റെ മുഖമുദ്രയാക്കുകയാണ് ലക്ഷ്യം. നിയമങ്ങള്‍ ജനങ്ങള്‍ക്കു വേണ്ടിയാണെന്ന സമീപനം പുലര്‍ത്തി ചുവപ്പുനാടയുടെ കുരുക്കഴിക്കാന്‍ പാകത്തില്‍ സമീപനങ്ങളില്‍ മാറ്റമുണ്ടാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ‘തമിഴ്നാടിന് വെളളം, കേരളത്തിനു സുരക്ഷ’ എന്നുയര്ത്തിയ മുദ്രാവാക്യം സര്‍ക്കാരും രാഷ്ട്രീയപ്രസ്ഥാനങ്ങളും ജനങ്ങളും ഒന്നടങ്കം അംഗീകരിച്ചതാണ്. എന്നാല്‍ തമിഴ്നാടിന് ആശങ്കയുണ്ടാകുന്ന തരത്തില്‍ തെറ്റായ പ്രചാരണങ്ങള്‍ നടക്കുന്നു. ശബരിമലയിലും മറ്റും തമിഴ് ജനതയെ ആക്രമിക്കുന്നതായും പ്രചാരണങ്ങളുണ്ട്. ആശങ്കയകറ്റാന്‍ സര്‍ക്കാര്‍ തമിഴ് മാധ്യമങ്ങളില്‍ പരസ്യം നല്‍കിയത് ഈ സാഹചര്യത്തിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു. തമിഴ്നാട്ടുകാരെ സംസ്ഥാനം അതിഥികളായി കരുതണമെന്നും അദ്ദേഹം പറഞ്ഞു. ജനസമ്പര്‍ക്കപരിപാടികളുടെ തുടര്‍പ്രവര്‍ത്തനങ്ങള്‍ക്ക് റവന്യൂ വകുപ്പ് പ്രത്യേകം സംവിധാനം ഏര്‍പ്പെടുത്തുമെന്ന് റവന്യൂമന്ത്രി തിരുവഞ്ചൂറ്‍ രാധാകൃഷ്ണന് പറഞ്ഞു. സംസ്ഥാനസര്‍ക്കാര്‍ നല്കുന്ന കാരുണ്യസ്പര്‍ശമാണ് ജനസമ്പര്‍ക്കപരിപാടി എന്ന് ധനകാര്യമന്ത്രി കെ.എം.മാണി പറഞ്ഞു. ജനാധിപത്യ ഭരണത്തില്‍ സമാനതകളില്ലാത്തതാണ് ജനസമ്പര്‍ക്കമെന്ന് സാംസ്കാരികവകുപ്പ് മന്ത്രി കെ.സി.ജോസഫ് പറഞ്ഞു. കല്‍ക്കത്തയില്‍ ആശുപത്രിയില്‍ തീപിടുത്തം ഉണ്ടായപ്പോള്‍ ജീവന് ബലി നല്‍കിയും രക്ഷകരാകാന്‍ തുനിഞ്ഞ രമ്യ, വിനീത എന്നീ നേഴ്സുമാരുടെ ആശ്രിതര്‍ക്ക് അഞ്ചു ലക്ഷത്തിണ്റ്റെ ധനസഹായവും അവരെ പരിചരിക്കുകയും രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുകയും ചെയ്ത സന്ധ്യയുടെ അമ്മയ്ക്ക് ഒരു ലക്ഷം രൂപയും ചടങ്ങില്‍ വിതരണം ചെയ്തു. ചീഫ് വിപ്പ് പി.സി.ജോര്‍ജ്, ജോസ് കെ.മാണി എംപി, എംഎല്‍എമാരായ മോന്‍സ് ജോസഫ്, കെ.സുരേഷ് കുറുപ്പ്, എന്‍. ജയരാജ്, സി.എഫ്.തോമസ്, കെ.അജിത്, ജില്ലാ പഞ്ചായത്ത് പ്രസിഡണ്റ്റ് രാധാ വി.നായര്‍, ജില്ലാ കളക്ടര്‍ മിനി ആണ്റ്റണി, മുനിസിപ്പല്‍ ചെയര്മാന് സണ്ണി കല്ലൂറ്, വാര്‍ഡ് കൗണ്‍സിലര്‍ സിന്‍സി പാറേല്‍, തദ്ദേശസ്ഥാപന പ്രതിനിധികള്‍, വകുപ്പ്തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: