പാലാ: ഏറ്റുമാനൂര്‍-പൂഞ്ഞാര്‍ ഹൈവേയില്‍ കടപ്പാട്ടൂറ്‍ ബസ് സ്റ്റാണ്റ്റിനു സമീപം അപകടം തുടര്‍ക്കഥയാവുന്നു.റോഡിണ്റ്റെയും ഡിവൈഡര്‍ നിര്മ്മാണത്തിണ്റ്റെയും അപാകതയും പി.ഡബ്യു.ഡി ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥതയും പോലീസിണ്റ്റെ നിസംഗതയും മൂലം നിരവധി അപകടങ്ങളാണ് ഉണ്ടാകുന്നത്. ട്രാഫിക് സിഗ്നലിണ്റ്റെ അപാകത, അശ്രദ്ധമായ ഡ്രൈവിംഗ്, വാഹനങ്ങള്‍ റോഡിന് നടുവില്‍ വട്ടം തിരിക്കുന്നതും അപകടങ്ങള്‍ക്ക് കാരണം. ദിവസവും നാലോ അഞ്ചോ അപകടങ്ങള്‍ ഇവിടെ പതിവാണ്. ഇന്നലെ ഉച്ചയ്ക്ക് ൩ മണിയോടെ ഹൈവേയില്‍ ഏറ്റുമാനൂറ്‍ ഭാഗത്തേക്ക് വരുകയായിരുന്ന കാര്‍ അശ്രദ്ധമായും ട്രാഫിക് വിരുദ്ധമായും വലത്തോട്ട് വട്ടം തിരിച്ചതാണ് അപകടത്തിന് കാരണമായത്.ഇതേ പാതയില്‍ കാറിനു പിന്നാലെയെത്തിയ നാഷണല്‍ പെര്‍മിറ്റ് ലോറിയുമായി കാര്‍ കൂട്ടിയിടിക്കുകയായിരുന്നു.കാര്‍ വട്ടം തിരിക്കുന്നത് കണ്ട് ലോറി ഡ്രൈവര്‍ ബ്രെയ്ക്ക് ചവിട്ടി വലത്തോട്ട് തിരിച്ചതിനാല്‍ വാന്‍ അപകടം ഒഴിവാകുകയായിരുന്നു. കാറില്‍ ചെറുതായി ഇടിച്ച ലോറി നിയന്ത്രിച്ചുനിര്‍ത്തുന്നതിന് ഡ്രൈവര്‍ക്ക് കഴിഞ്ഞതും അപകടം ഒഴിവാകുന്നതിന് കാരണമായി.പാലായില്‍ നിന്നും വരുന്ന ചെറുവാഹനങ്ങളും സാന്തോം കോംപ്ളക്സില്‍ നിന്നും ഇറങ്ങി വരുന്ന വാഹനങ്ങളും ഹൈവേ ക്രോസ് ചെയ്ത്വലത്തോട്ട് വട്ടം തിരിക്കുന്നതു പലപ്പോഴും അപകടങ്ങള്‍ക്ക് കാരണമാകുന്നു. ഹൈവേയിലെ വാഹനതിരക്ക് ഏറിയതും ഈ ഭാഗത്തെ റോഡ് നിര്‍മ്മാണത്തിലെയും ഡിവൈഡര്‍ നിര്‍മ്മാണത്തിലെയും അപാകതയാണ് അപകടങ്ങള്‍ വര്‍ദ്ധിക്കുന്നതിന് കാരണം.ഏറ്റുമാനൂറ്‍ ഭാഗത്തു നിന്നും അതിവേഗത്തില്‍ വരുന്ന വാഹനങ്ങള്‍ ഡ്രൈവറുമാരുടെ ശ്രദ്ധയില്‍ പെടാറില്ല.ഇത് അപകടങ്ങള്‍ക്ക് കാരണമാകുന്നു. കാറില്‍ സഞ്ചരിച്ചിരുന്ന കുടുംബം അത്ഭുതകരമായി രക്ഷപെടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: