ആലുവ: ആലുവായില്‍ കൊള്ളപലിശാസംഘങ്ങള്വീണ്ടും സജീവമാകുന്നു. കൊള്ളപലിശതാങ്ങാനാവതെനാടുവിട്ടവരും വിടുകള്‍ നഷ്ടപ്പെടുത്തിയവരും ഏറെയാണ്. കൊള്ളപ്പലിശാസംഘങ്ങള്കൂടുതല് പലിശവാഗ്ദാനം ചെയ്ത് നിക്ഷേപങ്ങളും സ്വീകരിക്കുന്നുണ്ട്. ആലുവായിലെ ചില അറിയപ്പെടുന്ന രാഷ്ട്രീയ നേതാക്കളും ഇത്തരത്തില്‍ ഈ സംഘങ്ങള്‍ക്ക് നിക്ഷേപം നല്‍കിയിട്ടുണ്ട്. പ്രതിദിനകണക്കിന് അത്യാവശ്യക്കാര്‍ക്ക് 30 ശതമാനം വരെ പലിശ ഈടാക്കുന്നുണ്ട്. കഴിഞ്ഞ ദിവസം അശോകപുരത്ത് പിടിയിലായ കൊള്ളപലിശക്കാരനെതിരെ ജാമ്യമില്ലാവകുപ്പുകള്‍ പ്രകാരം കേസ്രജിസ്റ്റര്‍ ചെയ്യാനാണ് പോലിസിന്റെ തീരുമാനം. കൊള്ളപലിശാസംഘങ്ങള്ക്കുവേണ്ടി വാഹനങ്ങള്‍ പിടിച്ചെടുക്കാനും അക്രമങ്ങള്‍ നടത്തുവാനും വലിയസംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഈസംഘത്തില്‍ പെട്ടവരെവിവിധപാര്ട്ടികളുടെ സജീവപ്രവര്ത്തകരായും നിലയുറപ്പിക്കുന്നുണ്ട്. എതെങ്കിലും കേസുകളുണ്ടായാല്‍ രക്ഷപ്പെടുത്തുന്നതിനുവേണ്ടിയാണിത്. സര്‍ക്കാര്‍ഓഫീസുകളില്‍ വരെ ഈകൊള്ളപലിശാ സംഘങ്ങളുടെ പ്രവര്‍ത്തനമുണ്ട്. ആലുവ മിനിസിവില്‍സ്റ്റേഷനിലെ നിരവധി ജീവനക്കാര്‍ ഈ സംഘങ്ങളുടെ ഇരകളാണ്. ശബളദിവസം ജീവനക്കാരില്‍നിന്നും പണം ബലംപ്രയോഗിച്ച് വാങ്ങുന്നതും പതിവ് കാഴ്ചയാണ്. അതുപോലെ ചില സഹകരണ ബാങ്കുകളില്‍ നിന്നും വായ്പലഭ്യമാകുന്നതിനുള്ള നടപടിക്രമങ്ങള്‍ പാലിക്കാന്‍ ബുദ്ധിമുട്ടുന്നവരെ സഹായിക്കാനെന്നപേരില്‍ അടുത്തുകൂടിയാണ് ഇവര്‍ ഇരകളാക്കുന്നത്. തുകഎഴുതാത്ത ചെക്കാണ് ഇവര്‍ പ്രധാനമായും ഈടായി വാങ്ങുന്നത്. ആലുവായിലെ നിരവധി വ്യാപാരികളും ഇവരുടെ ഇരകളായിട്ടുണ്ട്. ചിട്ടിയുടെ രൂപത്തിലാണ് ഇപ്പോള്‍ കൊള്ളപലിശ ഇടപാട് നടക്കുന്നത്. ആലുവമര്ച്ചന്റ്സ് അസോസിയേഷനില്‍ കടന്നുകൂടി അസോസിയേഷന്റെ വായ്പ പദ്ധതികളെവരെ അട്ടിമറിക്കുവാന്‍ ഈ കൊള്ളപലിശാസംഘത്തിന് കഴിയുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: