വാഷിംഗ്ടണ്‍: ഇന്ത്യയിലെ പുതിയ അമേരിക്കന്‍ സ്ഥാനപതിയായി നാന്‍സി പവലിനെ പ്രസിഡന്റ് ബരാക് ഒബാമ നിയമിച്ചു. അമേരിക്കന്‍ സ്ഥാനപതിയായി ഇന്ത്യയിലെത്തുന്ന ആദ്യ വനിതയാണ് 64 കാരിയായ പവല്‍. ഏപ്രിലില്‍ രാജിവച്ച തിമോത്തി ജെ. റോമറിന്റെ പിന്‍ഗാമിയായാണ് ദക്ഷിണേന്ത്യയില്‍ ഏറെ പരിചയമുള്ള പവല്‍ സ്ഥാനമേല്‍ക്കുന്നത്. പാക്കിസ്ഥാനിലേയും നേപ്പാളിലേയും അമേരിക്കന്‍ സ്ഥാനപതിയായിരുന്ന പവല്‍ കൊല്‍ക്കത്ത, ന്യൂദല്‍ഹി, ധാക്ക, ഇസ്ലാമബാദ് തുടങ്ങിയ നഗരങ്ങളിലും പ്രവര്‍ത്തിച്ചിരുന്നു.
പവലിന് പുറമെ ട്രഷറിയുടെ ഫിനാന്‍ഷ്യല്‍ റിസര്‍ച്ച് ഡയറക്ടറായി ഡിക് ബെര്നറെ നിയമിച്ചു. ഇവര്‍ക്ക് രണ്ടുപേര്‍ക്കും ആഴത്തിലുള്ള അനുഭവവും അര്‍പ്പണമനോഭാവവും അവരുടെ പുതിയ മേഖലയില്‍ നേടിയെടുക്കാന്‍ കഴിയട്ടേയെന്ന് ഒബാമ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: