മുംബൈ: പാക് സിനിമാതാരം വീണ മാലിക്കിനെ മുംബൈയില്‍ നിന്നും കാണാതായി. സിനിമ ചിത്രീകരണത്തിനായാണ് വീണ മുംബൈയിലെത്തിയത്. വീണയുടെ മാനേജര്‍ പ്രതീക്ക് മേത്തയാണ് നടിയെ കാണാനില്ലെന്ന വിവരം പുറത്തുവിട്ടിരിക്കുന്നത്. ഡിസംബര്‍ 16 രാവിലെ മുതല്‍ വീണയെക്കുറിച്ച് യാതൊരു വിവരവുമില്ലെന്ന് പ്രതീക്ക് പറഞ്ഞു.
ഹൊറര്‍ ചിത്രമായ ‘മുംബൈ 125 കിലോമീറ്റേഴ്സ്’ എന്ന സിനിമയുടെ ചിത്രീകരണത്തിനായാണ് നടി ഇവിടെയെത്തിയത്. തനിക്ക് സുഖമില്ലെന്നും കടുത്ത ദുഃഖത്തിലാണെന്നുമുള്ള വീണയുടെ എസ്എംഎസ് ലഭിച്ചതായി ചിത്രത്തിന്റെ സംവിധായകന് മാലിക് അറിയിച്ചിട്ടുണ്ട്. വിവരം ലഭിച്ചതിനെ തുടര്‍ന്ന് മുംബൈ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
എഫ്എച്ച്എം മാഗസിന്റെ കവറില്‍ വീണയുടെ നഗ്നചിത്രം പ്രത്യക്ഷപ്പെട്ടത് ഏറെ വിവാദമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: