പുരാതനകാല മനുഷ്യന്റെയും ആധുനികകാല മനുഷ്യന്റെയും ശാരീരിക ആരോഗ്യത്തില്‍ വളരെയേറെ വ്യത്യാസമുണ്ട്. എയര്‍ കണ്ടീഷന്റ് മുറിയില്‍ കറങ്ങുന്ന കസേരയിലിരുന്ന് ജോലിചെയ്യുന്നവരാണ് ആധുനിക മനുഷ്യനെങ്കില്‍, പഴയകാല മനുഷ്യര്‍ പകല്‍ സൂര്യവെളിച്ചത്തില്‍ ശുദ്ധവായു ശ്വസിച്ച് ഇളംതെന്നലില്‍ കാറ്റേറ്റു ജോലിചെയ്തിരുന്നവരായിരുന്നു. ഈവിധം പ്രകൃതിയോട് ഇംങ്ങി ജീവിച്ചിരുന്ന ആ പഴയജനതയില് കാര്യമായ അസുഖങ്ങളോ ശാരീരിക അസ്വാസ്ഥ്യങ്ങളോ ഉണ്ടായിരുന്നില്ല. സൂര്യന് വെറുമൊരു പ്രകാശശ്രോതസ്സുമാത്രമാണെന്നു നാം കരുതരുത്. ഏറ്റവും വലിയ ഊര്‍ജ്ജസ്രോതസ്സായ സൂര്യനില്‍ നിന്നുള്ള ചുവപ്പു രശ്മികള്‍ക്ക് പലവിധ ത്വക്ക് രോഗങ്ങളേയും ശമിപ്പിക്കാനുള്ള കഴിവ് വളരെ വലുതാണ്. ഭാരതീയ സംസ്ക്കാരത്തില്‍ നിന്നുതന്നെ സൂര്യപ്രകാശത്തിലെ ഔഷധഗുണങ്ങളുടെ കഴിവ് മനസ്സിലാക്കാന്‍ സാധിക്കും. സൂര്യദേവനെ ആരാധിച്ചുപോന്നിരുന്നവരായിരുന്നു നമ്മുടെ ഋഷിവര്യന്മാര്. അവര്‍ ചെയ്തുവന്നിരുന്ന സൂര്യനമസ്ക്കാരം മനസ്സിന് വെളിച്ചം പകരുക മാത്രമല്ല ചെയ്തിരുന്നത്. ആരോഗ്യപരമായിത്തന്നെ അത്് അവര്‍ക്ക് രോഗപ്രതിരോധശക്തിയും നല്‍കിയിരുന്നു. സൂര്യപ്രകാശത്തിന്റെ ഈ ഔഷധഗുണം ലോകമെമ്പാടുമുള്ള മറ്റു ഭിഷഗ്വരന്മാര് മനസ്സിലാക്കിയിരുന്നു. ഡോ. നീല്‍സ് ഫിന്‍സണ്‍, ഡോ. ഓസ്കാര്‍ ബെര്‍നാഡ്, ഡോ. അഗസ്റ്റ് റോള്യര് തുടങ്ങിയവര്‍ സൂര്യപ്രകാശത്തെ ഒരു ഔഷധമായി കണ്ടവരായിരുന്നു.
പുരാതനകാലം മുതല്ക്കേ സൂര്യപ്രകാശത്തെ ഔഷധമായി ഉപയോഗിച്ചിരുന്നു. സൗരാണസ് ഓഫ് എഫിസസ് എന്ന ഭിഷഗ്വരന് എ.ഡി, പത്താം നൂറ്റാണ്ടില്‍ത്തന്നെ ജലത്തില്‍ കിടന്നുകൊണ്ടുള്ള സൂര്യസ്നാനം പലവിധ മാരകരോഗങ്ങളായ തളര്‍വാതം, രക്തസ്രാവം, ആസ്തമ, മന്ത്, മഞ്ഞപ്പിത്തം എന്നിവയുടെ ചികിത്സയ്ക്ക് ഉപയോഗിച്ചിരുന്നു. പ്രശസ്ത ബ്രിട്ടീഷ് ശാസ്ത്രജ്ഞന്മാരായ ഡോ. ആര്‍തര്‍ ഡോവന്സും, ഡോ. തോമസ് ബ്ലന്റും സൂര്യപ്രകാശത്തില്‍ ബാക്ടീരിയകള്‍ നശിക്കുന്നുവെന്ന് പരീക്ഷണാടിസ്ഥാനത്തില്‍ കണ്ടെത്തി. അവരുടെ കണ്ടുപിടുത്തത്തിന്റെ വെളിച്ചത്തില്‍ ക്ഷയത്തിന് കാരണമായ മൈക്രോബാക്ടീരയം ട്യൂബര്‍കുലോസിസിനെ വരെ സൂര്യപ്രകാശത്തിന് നശിപ്പിക്കുവാന്‍ സാധിക്കുമെന്ന് കണ്ടെത്തി.
ആധുനിക കാലത്ത് സൂര്യപ്രകാശത്തിന് ഔഷധഗുണമുണ്ട് എന്ന് ശാസ്ത്രീയമായി തെളിയിച്ച ആദ്യത്തെ ഭിഷഗ്വരനാണ് ഡോ. നീല്‍സ് ഫിന്‍സണ്‍. ത്വക്കിനുണ്ടാകുന്ന ക്ഷയം, വസൂരി എന്നീ രോഗങ്ങള്‍ക്ക് സൂര്യപ്രകാശം നല്ലൊരു ചികിത്സാമാര്ഗ്ഗമാണെന്ന് അദ്ദേഹം കണ്ടെത്തി. വസൂരി ബാധിച്ച ഒരു രോഗിക്ക് രാവിലെയും വൈകുന്നേരങ്ങളിലുമുള്ള ചുവന്ന സൂര്യരശ്മികള്‍ ശരീരത്തില്‍ പതിച്ചാല്‍ കലകള്‍ വളരെവേഗം ഭേദമാകുമെന്നും ഡോ. നീല്‍സ് കണ്ടെത്തി. ക്ഷയത്തിന്റെ വകഭേദമായ ല്യൂപസ് എന്ന അസുഖത്തിന് ലഭ്യമായിരുന്ന ഏക ചികിത്സ സര്‍ജറിയായിരുന്നു. പക്ഷെ ഡോ. ഫിന്സന് ഈ അസുഖത്തില്‍ നിന്നും മുക്തിനേടാന്‍ ഒരു മാര്‍ഗം കണ്ടെത്തി. സാന്ദ്രത കുറഞ്ഞ അള്‍ട്രാവയലറ്റ് കിരണങ്ങള്‍ രോഗിക്ക് ലഭ്യമാക്കുക എന്നതായിരുന്നു. ഇത് ശരീരത്തെ സ്വയം പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. ഡോ. ഫിന്സന്റെ ഈ കണ്ടുപിടുത്തത്തിന് 1903ല്‍ നോബല്‍ സമ്മാനം ലഭിക്കുകയുണ്ടായി. മുറിവുകള്‍ക്കുള്ള ഒരു മികച്ച ചികിത്സോപാധിയാണ് ഹീലിയോതെറാപ്പിയെന്നും, സൂര്യപ്രകാശത്തിന്റെ സാന്നിദ്ധ്യത്തിലുള്ള ഈ ചികിത്സയ്ക്ക് ആന്റിബയോട്ടിക്സിന്റെ ആവശ്യമില്ലെന്നും മുറിവുകള്‍ പൂര്‍ണ്ണമായും ഭേദമാകാന്‍ ഇവ സഹായിക്കുമെന്നും മറ്റു പല ശാസ്ത്രജ്ഞന്മാരും കണ്ടെത്തിട്ടുണ്ട്.
പണ്ടുകാലത്ത് എല്ലുകളിലും സന്ധികളിലും ഗ്രന്ഥികളിലും ഉണ്ടാകുന്ന ക്ഷയത്തിന് പരിഹാരം ശസ്ത്രക്രിയ മാത്രമായിരുന്നു. രോഗികളുടെ ആരോഗ്യത്തില്‍ പുരോഗതി വരുത്താനും രോഗപ്രതിരോധശക്തി വര്‍ദ്ധിപ്പിക്കാനും ചില ഡോക്ടര്‍മാര്‍ ഹീലിയോതെറാപ്പി ഉപയോഗിച്ചു. ശസ്ത്രക്രിയ ആവശ്യമായ ക്ഷയത്തിന് ഡോ. ആഗസ്ത് റോള്യര് ഒരു പ്രത്യേകതരം ചികിത്സ നടത്തി. വിശ്രമം, വ്യായാമം, ശുദ്ധവായു, പോഷകാഹാരം തുടങ്ങിയവ രോഗിയില്‍ പരീക്ഷിച്ചതുമൂലം രോഗിക്ക് രോഗപ്രതിരോധശക്തി കൂടുന്നതായി അദ്ദേഹം കണ്ടെത്തി. ഡോ. റോള്യറുടെ ഈ ചികിത്സാരീതി മറ്റുപല രാജ്യങ്ങളിലേയും ഡോക്ടര്‍മാര്‍ പിന്തുടര്ന്നു. ലോകമെമ്പാടുമുള്ള നിരവധി ഡോക്ടര്‍മാര്‍ സൂര്യപ്രകാശത്തിലെ ഔഷധഗുണങ്ങളെക്കുറിച്ച് മനസ്സിലാക്കുകയും പലവിധ രോഗങ്ങള്‍ക്കും അവയെ പ്രയോജനപ്പെടുത്തുകയും ചെയ്തു. കേവലം പ്രകാശം പരത്തുന്ന വെറുമൊരു ഉറവിടം മാത്രമല്ല സൂര്യനെന്നും പലവിധ ത്വക്ക് രോഗങ്ങളും ഭേദമാക്കാനുള്ള കഴിവും സൂര്യനുണ്ടെന്നും നാം മനസ്സിലാക്കേണ്ടതുണ്ട്. സൂര്യന് നമുക്ക് വെളിച്ചം നല്കുന്നതുപോലെ ഈ അറിവ് മറ്റുള്ളവര്‍ക്ക് പ്രയോജനകരമാക്കാന്‍ ശ്രമിക്കണം. അതാണ് സൂര്യയോഗിലൂടെ സംഭവിക്കുന്നത്. ശാസ്ത്രീയമായി ചിട്ടപ്പെടുത്തിയ ഈ സാധനയിലൂടെ രോഗരഹിതമായ ഒരു ശരീരവും മനസ്സും ഉണ്ടാകുന്നു. സൂര്യയോഗ് ജീവിത വൃതമാക്കൂ. രോഗങ്ങളില്‍ നിന്ന് മോചനം നേടൂ.
– സൂര്യാജി
പ്രതികരിക്കാൻ ഇവിടെ എഴുതുക: