കാനിംഗ്: പശ്ചിമബംഗാളിലെ ദക്ഷിണ 24 പര്‍ഗാനാസ് ജില്ലയിലുണ്ടായ വിഷമദ്യദുരന്തത്തിലെ മരണസംഖ്യ 167 ആയി. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരുടെ നില അത്യന്തം ഗുരുതരാവസ്ഥയിലായതിനാല്‍ മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാം.
എം.ആര്. ബംഗൂര്‍ ആശുപത്രിയിലും നാഷണല്‍ മെഡിക്കല്‍ ഹോസ്പിറ്റലിലുമാണ് പരിക്കേറ്റവരില്‍ ഏറെയും ചികിത്സയില്‍ കഴിയുന്നത്. ഡയമണ്ട് ഹാര്‍ബര്‍ ആശുപത്രിയില്‍ കഴിയുന്നവരില്‍ രണ്ടു പേരുടെ നില അതീവഗുരുതരമാണ്. സംഗ്രാംപൂര്‍ ഗ്രാമത്തിലെ മദ്യശാലകളില്‍ നിന്നും നാടന്‍ ചാരായം കഴിച്ചവരാണ് ദുരന്തത്തിനിരയായത്.
സംഭവത്തില്‍ ഉത്തരവാദികളെന്ന് സംശയിക്കുന്ന രണ്ടുപേരെ കൂടി ഇന്ന് അറസ്റ്റു ചെയ്തു. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം 12 ആയി. തൊഴിലാളികളും റിക്ഷക്കാരും വഴിവാണിഭക്കാരുമാണ് ദുരന്തത്തിനിരയായവരില്‍ കൂടുതലും. അവധിയില്‍ കഴിയുകയായിരുന്ന ഡോക്ടര്‍മാരെയും നെഴ്സുമാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരെയും അടിയന്തരമായി തിരിച്ചുവിളിച്ചിട്ടുണ്ട്.
പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കിയതായി പോലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: