വാഷിങ്ടണ്‍: ഇറാക്ക് യുദ്ധം പൂര്‍ണമായി അവസാനിപ്പിക്കുകയാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ പറഞ്ഞു. ഇറാക്ക് യുദ്ധത്തില്‍ പങ്കെടുത്ത സൈനികരുടെ സേവനത്തെ പ്രശംസിച്ച് വടക്കന്‍ കരോലിനയിലെ സൈനിക താവളത്തില്‍ നടത്തിയ പ്രസംഗത്തിലാണ് ഒബാമ ഇക്കാര്യം അറിയിച്ചത്.
ഇറാക്കിലെ അമേരിക്കക്കാര്‍ പൂര്‍ണമായും ഉടന്‍ പിന്‍വാങ്ങും. ബാഗ്ദാദില്‍ നടക്കുന്ന ചടങ്ങില്‍ ഔദ്യോഗികമായി പിന്മാറ്റം പ്രഖ്യാപിക്കുമെന്നും ഒബാമ പറഞ്ഞു. അതേസമയം ഇറാക്കിലെ തന്ത്ര പ്രധാന മേഖലയായ ദിവാനിയയിലെ താവളത്തിന്റെ നിയന്ത്രണം യു.എസ് സൈന്യം ഇറാക്ക് സുരക്ഷാസേനയ്ക്കു കൈമാറി. ഇറാക്കില്‍ നിന്നു യു.എസ് സൈന്യം പിന്മാറുന്നതിന്റെ ഭാഗമായാണു നടപടി.
ഇറാക്ക് യുദ്ധം കഴിഞ്ഞ് ഒമ്പതു വര്‍ഷത്തിനു ശേഷമാണു യു.എസ് സേന പിന്മാറ്റം ആരംഭിച്ചത്. യുദ്ധവിമാനങ്ങള്‍, ഹെലികോപ്റ്റര്‍, ടാങ്കുകള്‍ ഉള്‍പ്പെടെയുള്ള സൈനിക സാമഗ്രികള്‍ യുഎസിലേക്കു കൊണ്ടു പോയി. 15 ലക്ഷം സൈനികരാണ് ഇറാക്കില്‍ സേവനമനുഷ്ഠിച്ചത്. ഇതില്‍ 4500 പേര് കൊല്ലപ്പെടുകയും 30,000ല്‍ അധികം പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: