കോഴിക്കോട്: റേഷന്‍ ക്രമക്കേട് കേസില്‍ മന്ത്രി അടൂര്‍ പ്രകാശ് ജാമ്യമെടുത്തു. കോഴിക്കോട് വിജിലന്‍സ് കോടതിയിലെത്തിയാണ് ജാമ്യമെടുത്തത്. 40,000 രൂപയുടെ ബോണ്ടിലും രണ്ട് പേരുടെ ആള് ജാമ്യത്തിലുമാണ് അടൂര്‍ പ്രകാശിന് ജാമ്യം അനുവദിച്ചത്.
കേസിന്റെ തുടര്‍നടപടികളില്‍ കോടതിയില്‍ നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കണമെന്ന അദ്ദേഹത്തിന്റെ ആവശ്യവും കോടതി അംഗീകരിച്ചു. കേസ് 19ന് വീണ്ടും പരിഗണിക്കും. ഭക്ഷ്യസിവില്‍ സപ്ലൈസ് മന്ത്രിയായിരിക്കെ റേഷന്‍ ഡിപ്പോ അനുവദിക്കാന്‍ 25 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടുവെന്നാണ് കേസ്.
റേഷന്‍ ഡീലേഴ്സ് അസോസിയേഷന് പ്രസിഡന്റും കോണ്‍ഗ്രസ് നേതാവുമായ എന്‍ കെ അബ്ദുറഹ്മാന് കേസ് നല്‍കിയത്. 2008ലാണു കേസ് രജിസ്റ്റര്‍ ചെയ്തത്. കോഴിക്കോട് വിജിലന്‍സ് ബ്യൂറോ അന്വേഷണം നടത്തുകയും അടൂര്‍ പ്രകാശിനെ ഒന്നാം പ്രതിയാക്കി 2011 ഫെബ്രുവരി 28നു വിജിലന്‍സ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: