ദുബായ്: പാക്കിസ്ഥാന് പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി (56) ആശുപത്രി വിട്ടു. ഹൃദയ സംബന്ധമായ അസുഖത്തെത്തുടര്‍ന്നു ദുബായിലെ അമേരിക്കന്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. സര്‍ദാരിയെ ഇന്നു ഡിസ്ചാര്‍ജ് ചെയ്യുമെന്നാണ് ആശുപത്രി അധികൃതര്‍ ഇന്നലെ അറിയിച്ചിരുന്നത്.
സര്‍ദ്ദാരി ഇന്നലെ വൈകുന്നേരം തന്നെ അദ്ദേഹം ആശുപത്രി വിട്ടെന്നാണു റിപ്പോര്‍ട്ട്. ആരോഗ്യനില സാധാരണ നിലയില്‍ ആയതായി പരിശോധനയില്‍ വ്യക്തമായതോടെയാണ് ബുധനാഴ്ചതന്നെ അദ്ദേഹം ആശുപത്രി വിട്ടതെന്ന് ദുബായിലുള്ള മുതിര്‍ന്ന പാകിസ്താന് പീപ്പിള്‍സ് പാര്‍ട്ടി നേതാവ് പറഞ്ഞു. സര്‍ദാരി പാക്കിസ്ഥാനിലേക്കു എന്നു മടങ്ങും എന്ന കാര്യം വ്യക്തമല്ല. ഇന്നലെ പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റില്‍ പ്രകാരം അദ്ദേഹത്തിന്റെ നില തൃപ്തികരമാണ്.
ഈ മാസം 27നാണു ഭാര്യ ബേനസീര്‍ ഭൂട്ടോയുടെ ചരമവാര്‍ഷിക ചടങ്ങ്. ഇതിനു മുന്‍പ് അദ്ദേഹം പാക്കിസ്ഥാനിലെത്തുമെന്നു മതകാര്യ മന്ത്രി ഖുര്‍ഷിദ് ഷാ അറിയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: