കോട്ടയം: വാഴൂരിലെ ജനം ഇപ്പോഴും പുലിപ്പേടിയില്‍ കഴിയുകയാണ്. പുലിയല്ല കാട്ടുപൂച്ചയാണെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയെങ്കിലും നാട്ടുകാര്‍ വിശ്വസിച്ചിട്ടില്ല. വാഴൂറ്‍ -കാനം റോഡില്‍ കാപ്പുകാട് കൊച്ചുകാഞ്ഞിരപ്പാറ ഭാഗത്ത് ഇന്നലെ രാവിലെ ഒരു വീടിനു സമീപമാണ് പുലിയെന്നു സംശയിക്കുന്ന അജ്ഞാത ജീവിയെ കണ്ടത്. വാഴൂറ്‍ ഗവണ്‍മണ്റ്റ് പ്രസിന് ഒരു കിലോമീറ്റര്‍ തെക്ക് മുള്ളംകുഴിയില്‍ രതീഷിണ്റ്റെ ഭാര്യ ശ്രീജയാണ് ഒരു പശുകിടാവിണ്റ്റെ വലുപ്പമുള്ള ജീവിയെ കണ്ടത്. കറുപ്പും മഞ്ഞയും വരയുള്ള ജീവി പുലിയാണെന്നു തെറ്റിദ്ധരിച്ച് ശ്രീജ ഭയന്നോടി. അജ്ഞാതജീവി തൊട്ടടുത്ത പുരയിടത്തിലെ കാട്ടിലേക്ക് ഓടിപ്പോയി. പിന്നീട് നാട്ടുകാരും പോലീസും വനം വകുപ്പ് ജീവനക്കാരും ചേര്‍ന്ന് കാടിളക്കി തെരച്ചില്‍ നടത്തിയെങ്കിലും അജ്ഞാത ജീവിയെ കണ്ടെത്താനായില്ല. ജീവിയെ പിടികൂടാനുള്ള വനം വകുപ്പിണ്റ്റെ കെണി ഇന്നലെ വൈകുന്നേരത്തോടെ സ്ഥാപിച്ചെങ്കിലും കെണില്‍ ഒന്നും വീണിട്ടില്ല. അജ്ഞാത ജീവി കൊണ്ടുപോയി തിന്നതിണ്റ്റെ ബാക്കിയാണ് കൂടിനുള്ളില്‍ നിക്ഷേപിച്ചത്. ഇരയുടെ ബാക്കി എടുക്കാന്‍ ജീവി വരുമെന്ന് വനം വകുപ്പു കണക്കൂകൂട്ടിയെങ്കിലും വന്നില്ല. ഇന്നലെ രാവിലെ ഒന്‍പതു മണിയോടെയാണ് ശ്രീജ അജ്ഞാത ജീവിയെ കണ്ടത്. തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ തെരച്ചിലില്‍ കാണാതായ കോഴിയുടെ അവശിഷ്ടവും അജ്ഞാത ജീവി കിടക്കുന്നതെന്നു കരുതുന്ന സ്ഥലവും കണ്ടെത്തി. കിണറിനു സമീപം ജീവിയുടെ കാല്പാദവും കണ്ടെത്തിയിട്ടുണ്ട്. ഒരു തേക്കു മരത്തില്‍ ജീവി അള്ളിപിടിച്ചുകയറിയതെന്നു കരുതുന്ന അടയാളവും കണ്ടെത്തി. ഏതാനും ദിവസങ്ങളായി ഈ ഭാഗത്ത് കോഴികളെ കാണാനില്ലെന്ന് രതീഷ് പറഞ്ഞു. ഇന്നലെയും ഒരു കോഴിയെ കാണാതായി. ഈ ഭാഗത്ത് ആറു വീടുകളാണുള്ളത്. വീട്ടുകാര്‍ ഭയന്നു കഴിയുകയാണ്. കാഞ്ഞിരപ്പള്ളിഡിവൈഎസ്പി എസ്.സുരേഷ്കുമാര്‍, പള്ളിക്കത്തോട് എസ്ഐ കുര്യാക്കോസ്, ഡെപ്യൂട്ടി റെയ്ഞ്ചര്‍ വി.ബേബി ജോണ്‍ എന്നിവര്‍ സ്ഥലത്തെത്തി.
കാട്ടുപൂച്ചയെന്ന് വനം വകുപ്പ്
കോട്ടയം : വാഴൂരില്‍ വീട്ടമ്മ കണ്ടുവെന്നു പറയുന്ന ജീവി പുലിയല്ലെന്ന് ഡെപ്യൂട്ടി റെയ്ഞ്ചര്‍ വി.ബേബി ജോണ്‍ പറഞ്ഞു. പൊക്കംകൂടിയ ഒന്നരയടി നീളമുള്ള വലിയ കാട്ടുപൂച്ചയായിരിക്കാനാണ് സാധ്യത. കാട്ടുപൂച്ചയ്ക്ക് പ്രായം കൂടുമ്പോള്‍ ശരീരത്തില്‍ കറുപ്പും മഞ്ഞയും വരയുണ്ടാകാറുണ്ട്. അത്തരത്തിലുള്ള കാട്ടുപൂച്ചയായിരിക്കാമെന്നും അദേഹം പറയുന്നു. പുലിയല്ലെന്നും ഇക്കാര്യത്തില്‍ ആരും ഭയപ്പെടേണ്ട കാര്യമില്ലെന്നും ഡെപ്യൂട്ടി റെയ്ഞ്ചര്‍ വ്യക്തമാക്കി. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഈ പ്രദേശത്ത് രാത്രിയില്‍ പട്ടി പതിവില്ലാതെ കുരയ്ക്കുന്നുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു. എന്നാല്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത് പുലിയാണെങ്കില്‍ ഒരു കാരണവശാലും പട്ടി കുരയ്ക്കില്ല എന്നാണ്. മാത്രമല്ല പുലിക്ക് കോഴിയേക്കാള്‍ ഇഷ്ടം പട്ടിയെയാണ്. പ്രകൃതിയിലുണ്ടാകുന്ന മാറ്റങ്ങളാകാം ഇത്തരം ജീവികളെ കാടിനു പുറത്തേക്ക് വരാന്‍ പ്രേരിപ്പിക്കുന്നതെന്നും ഡെപ്യൂട്ടി റെയ്ഞ്ചര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: