കോട്ടയം : മീനച്ചിലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയുമായി ബന്ധപ്പെട്ട സംഭവത്തില്‍ ദുരുഹത. കുടമാളൂറ്‍ പുളിംചുവട് ചെറുവള്ളില്‍ ശ്രീകാന്തിനെയാണ് ഇന്നലെ രാവിലെയോടെ മീനച്ചിലാറ്റില്‍നിന്നും മരിച്ച നിലയില്‍ കണ്ടെത്തിയത്. യുവാവിനെ ശ്രീകാന്തിണ്റ്റെ തലയ്ക്കു പിന്നില്‍ രണ്ടു മുറിവുകള്‍ കണ്ടെത്തിയതോടെ മരണത്തില്‍ സംശയമുണ്ടെന്ന പരാതിയുമായി ബന്ധുക്കള്‍ പോലീസിനെ സമീപിച്ചു. തലയിലെ മുറിവ് എങ്ങനെ സംഭവിച്ചുവെന്ന് വ്യക്തമാവുന്നില്ല. ശ്രീകാന്ത് എഴുതിയതെന്നു കരുതുന്ന കുറിപ്പ് കണ്ടെത്തിയതിനാല്‍ ആത്മഹത്യയെന്ന നിഗമനത്തിലായിരുന്നു രാവിലെ പോലീസ്. എന്നാല്‍ മൃതദേഹം ആറ്റില്‍ നിന്ന് കരയ്ക്കു കയറ്റിയപ്പോഴാണ് തലയ്ക്കു പിന്നിലെ മുറിവ് കണ്ടത്. മുറിവില്‍ നിന്ന് രക്തം ഒഴുകുന്നുണ്ട്. ഇതേ തുടര്‍ന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിതനു ശേഷമാണ് മേല്‍നടപടികള്‍ നടത്തിയത്. മുറിവിണ്റ്റെ ആഴം, മുറിവ് എങ്ങനെയുണ്ടായി തുടങ്ങിയ കാര്യങ്ങള്‍ വിശദമായി പോലീസ് പരിശോധിച്ചു. പോസ്റ്റ്മോര്‍ട്ടം പരിശോധന കഴിഞ്ഞാലേ മരണ കാരണം തലയ്ക്കേറ്റ മുറിവാണോ അതോ മുങ്ങി മരണമാണോ എന്നറിയാന്‍ കഴിയു. സുഹൃത്തുക്കളുടെ മൊഴിയിലും വൈരുധ്യമുണ്ടെന്ന് ശ്രീകാന്തിണ്റ്റെ ബന്ധുക്കള്‍ ആരോപിക്കുന്നു. അലുമിനിയം ഫാബ്രിക്കേഷന്‍ ജോലി ചെയ്തു വരികയായിരുന്നു ശ്രീകാന്ത്. കൂടെ പണി ചെയ്യുന്ന സുഹൃത്തുക്കള്‍ വാടകയ്ക്ക് താമസിക്കുന്ന ചാമത്തറയിലെ വീടിനു സമീപത്തെ ആറ്റിലാണ് മൃതദേഹം കണ്ടത്. തിങ്കളാഴ്ച മുതല്‍ ശ്രീകാന്തിനെ കാണാതായി എന്നാണ് വീട്ടുകാര്‍ പറയുന്നത്. അതേ സമയം തിങ്കളാഴ്ച രാവിലെ ൧൧ മുതല്‍ ഇന്നലെ വൈകുന്നേരം അഞ്ചു മണിവരെ ചാമത്തറയില്‍ സുഹൃത്തുക്കളുമൊത്ത് ശ്രീകാന്ത് ഉണ്ടായിരുന്നുവെന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്. പിന്നീട് സുഹൃത്തുക്കള്‍ അവരുടെ വീട്ടിലേക്ക് പോയെന്നും രാത്രി ഒന്‍പത് മണിക്ക് ശ്രീകാന്ത് അജോയ് എന്ന സുഹൃത്തിനെ വിളിച്ചെന്നും പറയുന്നു. ഇന്നലെ ജോലിക്കു പോയെന്നും അതേ സമയം വൈകുന്നേരം അഞ്ചു മണിവരെ ചാമത്തറയിലെ വാടക വീട്ടില്‍ ഉണ്ടായിരുന്നുവെന്നു പറയുന്നതിലും വൈരുധ്യമുണ്ടെന്ന ബന്ധുക്കള്‍ ചൂണ്ടിക്കാട്ടി. ഇതേ തുടര്‍ന്ന് സുഹൃത്തുക്കളെ പോലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്. ശ്രീകാന്തിണ്റ്റെ വാച്ച് സുഹൃത്തുക്കള്‍ താമസിക്കുന്ന വീട്ടിലെ കട്ടിലിലും ചെരുപ്പ് വീടിണ്റ്റെ വരാന്തയില്‍ ഊരിയിട്ട നിലയിലുമാണ് കണ്ടത്. മൊബൈല്‍ ഫോണും പഴ്സും ആറിണ്റ്റെ തീരത്ത് കാണപ്പെട്ടു. മൊബൈല്‍ ഫോണ്‍ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ശ്രീകാന്ത് എഴുതിയതെന്നു കരുതുന്ന കത്ത് സുഹൃത്ത് അജോയിയുടെ നോട്ട് ബുക്കില്‍ നിന്നാണ് പോലീസ് കണ്ടെടുത്തത്. വെസ്റ്റ് സിഐ എ.ജെ.തോമസ്, എസ്ഐ ടോമി സെബാസ്റ്റ്യന്‍ എന്നിവര്‍ സ്ഥലത്തെത്തി അന്വേഷണം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: