ന്യൂദല്‍ഹി: വിമാനയാത്രാക്കൂലികളില്‍ ചില സാമ്പത്തിക നിയന്ത്രണങ്ങളേര്‍പ്പെടുത്താന്‍ ഉള്ള നിയമനിര്‍മാണത്തിലേക്ക് സര്‍ക്കാരിന്റെ ശ്രദ്ധ തിരിയുന്നു. ഒരു പുതിയ വ്യോമയാന നയത്തിലൂടെ യാത്രക്കാരുടെ എണ്ണം വര്‍ധിക്കുമ്പോഴും വിമാനക്കമ്പനികള്‍ നഷ്ടത്തിലാവുന്ന ഈ വ്യവസായത്തെ രക്ഷിക്കാനാണ് സര്‍ക്കാര്‍ നടപടി. പുതിയ ദശാബ്ദത്തെ വെല്ലുവിളികളെ നേരിടാന്‍ തക്കവണ്ണമുള്ള ഒരു വ്യോമയാനനയമാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഒരു മുതിര്‍ന്ന മന്ത്രാലയ ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി.
പുതിയ സാമ്പത്തിക നയങ്ങള്‍ ഏര്‍പ്പെടുത്താനും വിമാനക്കമ്പനികള്‍ തങ്ങളുടെ നഷ്ടം നികത്താന്‍ അധികച്ചാര്‍ജുകള്‍ ഈടാക്കാനുള്ളത് തടയുവാനും നടപടികള്‍ സ്വീകരിക്കണമെന്ന് അദ്ദേഹംകൂട്ടിച്ചേര്‍ത്തു. ഇതിനെക്കുറിച്ച് പഠനം നടത്തി അഞ്ച് മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് തയ്യാറാക്കുമെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു.
എന്നാല്‍ തങ്ങള്‍ വിമാനയാത്രാക്കൂലി നിശ്ചയിക്കുകയോ നിയന്ത്രിക്കുകയോ ചെയ്യുകയില്ലെന്ന് അദ്ദേഹം അറിയിച്ചു. യാത്രക്കാരുടെ എണ്ണം വര്‍ധിച്ചുവെങ്കിലും വിമാനക്കമ്പനികള്‍ നഷ്ടത്തിലാണ്. 2011 ഏപ്രില്‍ മുതല്‍ സപ്തംബര്‍ വരെ ആഭ്യന്തര യാത്രക്കാരുടെ എണ്ണത്തില്‍ 18.8 ശതമാനം വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. വിമാന ഇന്ധനക്കൂലി കുറക്കുന്നതിനായുള്ള നിര്‍ദ്ദേശങ്ങള്‍ പ്രധാനമന്ത്രിയുടെ ഓഫീസിനെ അറിയിക്കാനും മന്ത്രാലയത്തിന് പദ്ധതിയുണ്ട്. വിമാന ഇന്ധനത്തിന്റെ കസ്റ്റംസ് എക്സൈസ് നികുതികള്‍ പുനര്‍നിര്‍ണയിക്കുന്ന പ്രശ്നവും മന്ത്രാലയം പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തും.
വിമാനക്കമ്പനികളുടെ പ്രവര്‍ത്തനച്ചെലവിെന്‍റ 40 ശതമാനം ഇന്ധനത്തിന്റേതാണ്. ഇന്ധനത്തിന് ഇന്ത്യയില്‍ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഉയര്‍ന്ന വില നല്‍കേണ്ടിവരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: