സിഡ്നി: കിഴക്കന്‍ പസഫിക് ദ്വീപ രാഷ്ട്രമായ പാപ്പുവ ന്യൂ ഗിനിയയില്‍ ശക്തമായ ഭൂചലനം. റിക്റ്റര്‍ സ്കെയ്ലില്‍ 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടമോ രേഖപ്പെടുത്തിയിട്ടില്ല. തെക്കു പടിഞ്ഞാറന്‍ ലിയാണു പ്രഭവകേന്ദ്രം. സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ല.
പാപ്പുവ ന്യൂഗിനിയില്‍ ശക്തമായ ഭൂചലനം പതിവാണ്. ലോകത്ത് ഏറ്റവുമധികം ഭൂചലനമുണ്ടാകുന്ന റിങ് ഒഫ് ഫയര്‍ മേഖലയിലാണ് പാപ്പുവ ന്യൂ ഗിനി സ്ഥിതി ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: