കൊച്ചി: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന് ഹൈക്കോടതിയില്‍ ഹര്‍ജി നല്കി. ജനങ്ങളുടെ ജീവന് സംരക്ഷിക്കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ നടപടി എടുക്കണമെന്നും ഹര്‍ജിയില്‍ വി.എസ് ആവശ്യപ്പെടുന്നു.
സുരക്ഷാക്രമീകരണങ്ങള്‍ വരുത്തുന്നതില്‍ വീഴ്ച വരുത്തിയാല്‍ അത് ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവനെ ബാധിക്കും. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ രമ്യമായ ഒരു പരിഹാരം ഉണ്ടാകുന്നതുവരെ ഡാം തകരാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കണം. അതിന് സൈന്യത്തിന്റെ സഹായം തേടണമെന്നും വി.എസ് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്.
ഹര്‍ജി നാളെ കോടതിയുടെ പരിഗണനയ്ക്ക് വരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: