തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേന്ദ്ര ഇടപെടല്‍ ആവശ്യപ്പെട്ട് കേരളത്തില്‍ നിന്നുള്ള സര്‍വ്വകക്ഷി സംഘം നാളെ പ്രധാനമന്ത്രിയെ കാണും. പാര്‍ലമെന്റ് മന്ദിരത്തിലെ പ്രധാനമന്ത്രിയുടെ ഓഫീസിലാകും കൂടിക്കാഴ്ച.
ഈയാഴ്ച ഒടുവില്‍ പ്രധാനമന്ത്രി റഷ്യാ സന്ദര്‍ശനത്തിനായി പുറപ്പെടുന്ന സാഹചര്യത്തില്‍ നേരത്തെ സമയം അനുവദിക്കണമെന്ന് പ്രധാനമന്ത്രിയോട് കേരളം അഭ്യര്‍ത്ഥിച്ചിരുന്നു. കേന്ദ്രമന്ത്രിമാരായ ഏ.കെ ആന്റണി, കെ.വി തോമസ് എന്നിവര്‍ പ്രധാനമന്ത്രിയുമായി ബന്ധപ്പെടുകയും ചെയ്തിരുന്നു. ഇതേതുടര്‍ന്നാണ് നാളെ ഉച്ചയ്ക്ക് 12 മണിക്ക് സമയം അനുവദിച്ചത്.
ഇതിനിടെ ഇടുക്കി ജില്ലയെ തമിഴ്നാടിനോട് ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട്ടിലെ കോണ്‍ഗ്രസ് എം.പിമാര്‍ പ്രധാനമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും നിവേദനം നല്കി. ഇടുക്കിയില്‍ കൂടുതല്‍ തമിഴ്വംശജരാണെന്നും അതിനാല്‍ ജനങ്ങള്‍ക്കിടയില്‍ വോട്ടെടുപ്പ് നടത്തി ഇക്കാര്യത്തില്‍ തീരുമാനം എടുക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: