കൊച്ചി: നഗരത്തില്‍ ഷാഡോ പോലീസ് നടത്തിയ തെരച്ചിലില്‍ നിരവധി ഓട്ടോറിക്ഷകള്‍ പിടിയിലായി. അമിതചാര്‍ജ് ഈടാക്കല്‍, മീറ്റര്‍ ഇല്ലാതെയും മീറ്റര്‍ ഇടാതെയും യാത്ര പോകല്‍, യാത്രക്കാരോട് അപമര്യാദയായി പെരുമാറല്‍ തുടങ്ങിയവയ്ക്കാണ് ഓട്ടോറിക്ഷകള്‍ പിടിയിലായത്. നഗരത്തിലെ റെയില്‍വേ സ്റ്റേഷനുകള്‍, കെഎസ്ആര്‍ടിസി, കച്ചേരിപ്പടി, കലൂര്‍ ഭാഗങ്ങളിലാണ് തെരച്ചില്‍ നടത്തിയത്. ശബരിമല സീസണ് ആരംഭിച്ചതോടെ അയ്യപ്പന്മാരില്നിന്നും ചെറിയ ഓട്ടത്തിനുവരെ അമിതചാര്‍ജ് ഈടാക്കുന്നതായി പരാതി ലഭിച്ചതിനെത്തുടര്‍ന്ന് സ്പെഷ്യല്‍ ബ്രാഞ്ച് അസി. കമ്മീഷണര്‍ എം.എന്‍.രമേശിന്റെ നിര്‍ദേശപ്രകാരമായിരുന്നു തെരച്ചില്‍. തുടര്‍ നടപടികള്‍ക്കായി കേസുകള്‍ സിറ്റി ട്രാഫിക് പോലീസിന് കൈമാറി. മീറ്റര്‍ ഇടാതെയും അമിതചാര്‍ജ് ഈടാക്കുന്നതുമായ ഓട്ടോകള്ക്കെതിരെയുള്ള നടപടി തുടരുമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ എം.ആര്.അജിത് കുമാര്‍ ഐപിഎസ് അറിയിച്ചു.
ഷാഡോ എസ്ഐ മുഹമ്മദ് നിസാറിന്റെ നേതൃത്വത്തില്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ വിലാസന്, ജാബിര്‍, ജൂഡ്, ബെന്നി, വര്‍ഗീസ്, വിനോദ് എന്നിവര്‍ തെരച്ചിലില്‍ പങ്കെടുത്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക: