പ്യോങ്ങ്യാങ്ങ്: സംഘര്‍ഷബാധിതമായ അതിര്‍ത്തി പ്രദേശത്ത് ക്രിസ്തുമസ് പോലെയുള്ള ഗോപുരം ദീപാലംകൃതമാക്കിയാല് പ്രതീക്ഷിക്കാത്ത പ്രത്യാഘാതങ്ങള്‍ ഉണ്ടാവുമെന്ന് വടക്കന്‍ കൊറിയ തെക്കന്‍ കൊറിയക്ക് മുന്നറിയിപ്പ് നല്കി. 2003 ല്‍ പരമ്പരാഗതമായ ക്രിസ്തുമസ് ഗോപുരം ദീപാലംകൃതമാക്കുന്ന ചടങ്ങ് തെക്കന്‍ കൊറിയക്ക് ഉപേക്ഷിക്കേണ്ടിവന്നിരുന്നു. ഈവര്‍ഷം രണ്ട് ക്രിസ്തുമസ് ഗോപുരങ്ങള്‍ കൂടി ദീപാലംകൃതമാക്കാന്‍ തെക്കന്‍ കൊറിയ ക്രിസ്തുമസ് ഗ്രൂപ്പുകള്‍ക്ക് അനുവാദം നല്‍കിയതായി വാര്‍ത്താലേഖകര്‍ അറിയിച്ചു. ഈ ദീപസ്തംഭങ്ങള്‍ അതിര്‍ത്തിയുടെ കിഴക്കും പടിഞ്ഞാറും മധ്യത്തിലുമായിരിക്കും.
ഡിസംബര്‍ 23 മുതല്‍ 15 ദിവസത്തേക്കാണ് ഇവ പ്രകാശിപ്പിക്കുന്നത്. ഈ ദിവസങ്ങളില്‍ ദീപസ്തംഭങ്ങള്‍ക്ക് കാവല്‍ ഏര്‍പ്പെടുത്തും. കഴിഞ്ഞ വര്‍ഷം 30 മീറ്റര്‍ ഉയരമുള്ള ഇരുമ്പില്‍ നിര്‍മിച്ച വൃക്ഷത്തിന്റെ ആകൃതിയിലുള്ള ക്രിസ്തുമസ് ട്രീ വടക്കന്‍ കൊറിയയുടെ അതിര്‍ത്തിയില്‍നിന്നും 2 കിലോമീറ്റര്‍ അകലെയുള്ള എയ്ബോങ്ങ് കുന്നിലാണ് കത്തിച്ചത്. ഈ ദീപം വടക്കന്‍ കൊറിയയില്‍നിന്ന് നോക്കിയാല്‍ കാണാന്‍ കഴിയുമെന്ന് മാധ്യമപ്രവര്‍ത്തകര്‍ അറിയിച്ചു. തങ്ങളുടെ മതേതരരാജ്യത്ത് ക്രിസ്തുമത സന്ദേശങ്ങള്‍ പ്രചരിപ്പിക്കാനാണ് ക്രിസ്തുമസ് ട്രീ ഉപയോഗിക്കരുതെന്ന് വടക്കന്‍ കൊറിയ തെക്കന്‍ കൊറിയയെ കുറ്റപ്പെടുത്തുന്നു. മാസങ്ങളായി ഇരു കൊറിയകളും തമ്മിലുള്ള ബന്ധം ശിഥിലമാണ്.
വടക്കന്‍ കൊറിയ മാര്‍ച്ച് 2010 ല്‍ തങ്ങളുടെ യുദ്ധക്കപ്പല്‍ മുക്കി 46 പേരെ കൊന്നതായി തെക്കന്‍ കൊറിയ ആരോപിക്കുന്നു. ഇക്കാര്യം വടക്കന്‍ കൊറിയ നിഷേധിച്ചിട്ടുണ്ട്. ഇതുകൂടാതെ നവംബര്‍ 2010 ല്‍ വടക്കന്‍ കൊറിയ തെക്കന്‍കൊറിയയുടെ ഒരു അതിര്‍ത്തി ദ്വീപിലേക്ക് വെടിയുതിര്‍ത്ത് നാലുപേരെ വധിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: