ന്യൂദല്‍ഹി: 2 ജി സ്പെക്ട്രം കേസില്‍ പി. ചിദംബരത്തിന് യാതൊരു പങ്കുമില്ലെന്ന സര്‍ക്കാര്‍ നിലപാടിനെതിരെ ബി.ജെ.പി ശക്തമായി രംഗത്തെത്തി. ഇക്കാര്യത്തില്‍ അന്വേഷണം നടത്തണമെന്ന് ബി.ജെ.പി വക്താവ് രവിശങ്കര്‍ പ്രസാദ് ആവശ്യപ്പെട്ടു.
ചിദംബരത്തെ സംരക്ഷിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ നിലപാട് അത്ഭുതപ്പെടുത്തുന്നുവെന്ന് വ്യക്തമാക്കിയ രവിശങ്കര്‍ പ്രസാദ് പ്രണബ്മുഖര്‍ജിക്ക് പിന്നാലെ കപില്‍ സിബലും ചിദംബരത്തിന് വേണ്ടി രംഗത്തെത്തിയിരിക്കുകയാണെന്നും ആരോപിച്ചു.
യാതൊരു കാരണവുമില്ലാതെ ചിദംബരത്തിനായി സിബല്‍ പെട്ടെന്ന് രംഗത്തിറങ്ങിയതിന്റെ കാരണം അവ്യക്തമാണെന്ന് പറഞ്ഞ അദ്ദേഹം 2 ജി സ്പെക്ട്രം വിഷയത്തില്‍ ചിദംബരം സത്യസന്ധമായും സുതാര്യമായും ഇടപെട്ടിട്ടില്ലെന്നും കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: