കോട്ടയം: കേരളത്തില്‍ പുതിയ അണക്കെട്ട് നിര്‍മിക്കാന്‍ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ അനുമതി വേണ്ടെന്ന് ധനന്ത്രി കെ.എം. മാണി പറഞ്ഞു. മുല്ലപ്പെരിയാര്‍ വിഷയവുമായി ബന്ധപ്പെട്ടു നടത്തിയ ധര്‍ണയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മിച്ചേ മതിയാകൂ. ഇതിനു ജയലളിതയുടെ അനുമതി ആവശ്യമില്ല. ജയലളിത എത്ര ലേഖനമെഴുതിയാലൊന്നും കേരളം പിന്നോട്ടു പൊകുന്ന പ്രശ്നമില്ല. ജനങ്ങളുടെ സുരക്ഷയാണു പ്രധാനം. ഇക്കാര്യത്തില്‍ തമിഴ്നാടിനെ ചര്‍ച്ചയ്ക്കു കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ ധാര്‍മികമായി ഇടപെടണമെന്നും മാണി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: