തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തമിഴ്നാട് മുഖ്യമന്ത്രി ജെ. ജയലളിത ദേശീയ മാധ്യമങ്ങളിലൂടെ തെറ്റിദ്ധാരണ പരത്താന്‍ ശ്രമിക്കുകയാണെന്നു ജലവിഭവ വകുപ്പു മന്ത്രി പി.ജെ. ജോസഫ്. ജനങ്ങള്‍ നടത്തുന്ന പ്രക്ഷോഭങ്ങളുടെ ഉദ്ദേശശുദ്ധിയെ ചോദ്യം ചെയ്യുന്നതു ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
ഡാമിലെ ജലനിരപ്പു കുറയ്ക്കുന്നതു ഭൂമാഫിയയെ സഹായിക്കാനാണെന്ന വാദം തെറ്റാണ്. കേരളത്തിന്റെ വാദങ്ങള്‍ സുപ്രീംകോടതി അംഗീകരിക്കുമെന്നാണു പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. കാര്യങ്ങള്‍ പഠിച്ച ശേഷമാണ് ജനങ്ങള്‍ പ്രതിഷേധത്തിനിറങ്ങുന്നത്. പ്രശ്നത്തില്‍ മാറി നില്‍ക്കുന്നവരെല്ലാം രംഗത്തു വരണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: