കൊച്ചി: ഏലൂര്‍ നഗരസഭയില്‍ ഇടതുപക്ഷം അവതരിപ്പിച്ച അവിശ്വാസപ്രമേയം പരാജയപ്പെട്ടതിന്റെ പേരില്‍ ഇക്കൂട്ടര്‍ ബിജെപിയ്ക്കെതിരെ നടത്തുന്ന അപവാദ പ്രചരണം സ്വന്തം ജാള്യത മറച്ചുവയ്ക്കാനുള്ള തന്ത്രമാണ്. ഏലൂര്‍ നഗരസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി രണ്ടുമുന്നണികള്‍ക്കുമെതിരെ മത്സരിച്ചാണ് മൂന്ന് സീറ്റുകള്‍ വിജയംനേടിയത്. നഗരസഭ ഭരിയ്ക്കുന്ന യുഡിഎഫുമായി പാര്‍ട്ടിക്ക് യാതൊരുവിധ ധാരണയോ സഖ്യമോ ഇല്ല. ചെയര്‍പേഴ്സണ്‍ തെരഞ്ഞെടുപ്പില്‍ സ്വന്തം നിലയ്ക്ക് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുകയും ചെയ്തിരുന്നു.
അതിനുശേഷം നഗരസഭാ ഭരണത്തിന്റെ തെറ്റായ നയങ്ങള്‍ക്കെതിരെയും പട്ടികജാതി വിഭാഗത്തിന്റെയും മറ്റും അവകാശ സംരക്ഷണത്തിനായും ബിജെപി അംഗങ്ങള്‍ കൗണ്‍സിലിനകത്തും പുറത്തും സമരങ്ങള്‍ സംഘടിപ്പിച്ചിട്ടുണ്ട്. ഇത്തരം സമരങ്ങള്‍ തുടരുകയും ചെയ്യും. ഇക്കഴിഞ്ഞ ദിവസം ഇടതുപക്ഷം അവതരിപ്പിച്ച അവിശ്വാസ പ്രമേയം ബിജെപിയുടെ പിന്തുണയോടെ ആയിരുന്നില്ല. മുന്നണിയിലെ ചില ഘടകകക്ഷികള്‍ സഹകരണം അഭ്യര്‍ത്ഥിച്ചിരുന്നു.
എന്നാല്‍ മുന്നണി സഹകരണം അഭ്യര്‍ത്ഥിച്ചിട്ടില്ല. അതിനുശേഷമുള്ള സംവിധാനത്തിലും ബിജെപിയുടെ വോട്ടോ പിന്തുണയോ അഭ്യര്‍ത്ഥിച്ചിരുന്നില്ല.
അവിശ്വാസം വിജയിച്ചതിനുശേഷം ഭരണസ്തംഭനവും അവ്യക്തതയും ആയിരിക്കും ഫലം എന്ന് പാര്‍ട്ടി വിലയിരുത്തി. വികസനക്കാര്യങ്ങളില്‍ ഇതു ഗുണം ചെയ്യില്ല. ലിസി ജോര്‍ജ്ജ് എന്ന വ്യക്തിയോടല്ല അവര്‍ നടപ്പാക്കിയിരുന്ന യുഡിഎഫ് നയങ്ങളെയാണ് ബിജെപി എതിര്‍ത്തുപോന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: