കൊച്ചി: മുല്ലപ്പെരിയാറിനെ രക്ഷിക്കൂ, കേരളത്തെ രക്ഷിക്കൂ എന്ന ആവശ്യമുയര്‍ത്തി മനുഷ്യാവകാശദിനമായ ഇന്ന് ബിജെപി ജില്ലാ കമ്മറ്റി വൈറ്റിലയില്‍ ജനകീയ കൂട്ടായ്മ സംഘടിപ്പിക്കും.
രാവിലെ 10 മുതല്‍ 1.30 വരെയാണ് കൂട്ടായ്മ. ജില്ലാ പ്രസിഡന്റ് അഡ്വ. പി.ജെ.തോമസിന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗങ്ങളായ അഡ്വ. പി.എസ്.ശ്രീധരന്‍പിള്ള, എം.ടി.രമേശ്, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ എ.എന്‍.രാധാകൃഷ്ണന്, കെ.പി.ശ്രീശന്, വൈസ് പ്രസിഡന്റ് പി.എം.വേലായുധന് എന്നിവര്‍ക്ക് പുറമെ മത, സാമൂഹിക, സാംസ്ക്കാരിക, സാഹിത്യരംഗത്തെ പ്രമുഖരും പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: