കല്‍പ്പറ്റ: കേരള-കര്‍ണാടക അതിര്‍ത്തിയായ ബൈരക്കുപ്പയില്‍ വള്ളത്തില്‍ കടത്തുകയായിരുന്ന 17 ചാക്ക് അമോണിയം നൈട്രേറ്റ് പിടികൂടി. ഒരോ ചാക്കിനും അമ്പത് കിലോ ഭാരമുണ്ട്. പുല്‍പ്പള്ളി പോലീസിന് ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്നാണ് സ്ഫോടക വസ്തു പിടികൂടിയത്.
പാറ പൊട്ടിക്കുന്നതിന് വേണ്ടിയാണ് ഇത് കടത്തി കൊണ്ടു വന്നതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. രാജ്യത്തെ വിവിധ സ്ഥലങ്ങളില്‍ നടന്ന സ്ഫോടനങ്ങളില്‍ അമോണിയം നൈട്രേറ്റിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. ഒരു ചാക്ക് അമോണിയം നൈട്രേറ്റിന് കര്‍ണാടകയില്‍ 3500 രൂപയാണ് വില. കേരളത്തില്‍ ഇതിന് 7500 രൂപയിലധികം വരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: