കോഴിക്കോട്: പുന്നപ്രയില്‍ നിന്ന് വയനാട്ടിലേക്ക് വിനോദയാത്ര പോവുകയായിരുന്ന ആലപ്പുഴ കോ-ഓപ്പറേറ്റീവ് എന്‍ജി.കോളേജ് വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് 40 പേര്‍ക്ക് പരിക്കേറ്റു. ഇവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്ന് പുലര്‍ച്ചെ നാലേമുക്കാലോടെ തൊണ്ടയാട് ബൈപ്പാസിനടുത്ത് നെല്ലിക്കോട് ആഴാതൃക്കോവില്‍ ക്ഷേത്രത്തിന് സമീപമാണ് അപകടം നടന്നത്. ബസ് ഡ്രൈവര്‍ ആലുവ വെട്ടം വടക്കേടത്ത് ജനമോന്(33), വിദ്യാര്‍ത്ഥിയായ ചേര്‍ത്തല അഭിരാമത്തില്‍ അമല്‍ (19) എന്നിവര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: