പള്ളുരുത്തി: 28-ാ മത് കൊച്ചിന് കാര്‍ണിവല്‍ ആഘോഷങ്ങള്‍ 11ന് ആരംഭിക്കും. ഫോര്‍ട്ടുകൊച്ചി സെന്റ് ഫ്രാന്‍സീസ് പള്ളിയങ്കണത്തില്‍ സ്ഥിതിചെയ്യുന്ന യുദ്ധസ്മാരകത്തില്‍ രാജ്യത്തിനായി ജീവത്യാഗം ചെയ്തവരെ സ്മരിക്കും. ഐഎന്‍എസ് ദ്രോണാചാര്യ കമാന്റിങ്ങ് ഓഫീസര്‍ ക്യാപ്റ്റന്‍ ഒബ്രായ് ജി.എസ്, മേയര്‍ ടോണി ചമ്മണി, ആര്‍ഡിഒ ഷാനവാസ്.എസ്, സുരേഷ് ബാബു, എ.എം.അയൂബ് തുടങ്ങിയവര്‍ യുദ്ധസ്മാരകത്തില്‍ റീത്തു സമര്‍പ്പിക്കും. 18ന് രാവിലെ 9ന് കാര്‍ണിവല്‍ പതാക ഉയര്‍ത്തിക്കൊണ്ട് എംഎല്‍എ ഡോമിനിക്ക് പ്രസന്റേഷന് കാര്‍ണിവല്‍ ആഘോഷം ഉദ്ഘാടനം ചെയ്യും. വൈ.6ന് കലാപരിപാടികളുടെ ഉദ്ഘാടനം ജില്ലാ കളക്ടര്‍ പി.ഐ.ഷെയ്ക്ക് പരീത് നിര്‍വഹിക്കും. ജനുവരി 1ന് വൈകുന്നേരം 3ന് വെളി ജംഗ്ഷനില്‍ നിന്ന് വര്‍ണശബളമായ കാര്‍ണിവല്‍ റാലി ആരംഭിക്കും. കാര്‍ണിവല്‍ പരിപാടികളോടനുബന്ധിച്ച് ബീച്ച് ഫുട്ബോള്‍, നീന്തല്‍, ചൂണ്ടയിടല്‍, കയാക്കിംഗ്, ഗുസ്തിമത്സരങ്ങള്‍, പുരുഷ വനിത ഖുറാഷ് ചാമ്പ്യന്‍ഷിപ്പ്, ദീര്‍ഘദൂര ഓട്ടമത്സരം, കരാട്ടെ, പട്ടംപറത്തല്‍, തേക്കൂട്ടം ക്കോലംവരയ്ക്കല്, വടംവലി, ലളിതഗാനം തുടങ്ങിയ ഇനങ്ങളും അരങ്ങേറും. എ.എം.അയൂബ്, സി.എന്‍.ബൈന്നി, വി.സി.മജീന്ദ്രന് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: