ന്യൂദല്‍ഹി: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളം സുപ്രീംകോടതിയില്‍ പുതിയ അപേക്ഷ നല്കി. അണക്കെട്ടിലെ ജലനിരപ്പ് അടിയന്തിരമായി 120 ആയി കുറയ്ക്കണമെന്നാണ് പ്രധാന ആവശ്യം. ജലനിരപ്പ് കുറയ്ക്കാന്‍ തമിഴ്നാട് തയാറല്ലെങ്കില്‍ ഡാം സുരക്ഷാ അതോറിറ്റിക്ക് അതിനുള്ള അധികാരം നല്‍കണമെന്നും കേരളം ആവശ്യപ്പെട്ടിട്ടുണ്ട്.
അടുത്തിടെ ഉണ്ടായ ഭൂചലനങ്ങളുടെ വിശദാംശങ്ങളും അപേക്ഷയോടൊപ്പം കേരളം സമര്‍പ്പിച്ചിട്ടുണ്ട്. കൂടാതെ മുല്ലപ്പെരിയാര്‍ പ്രദേശത്തുണ്ടായ മഴയുടെ അളവ് തെളിയിക്കുന്ന രേഖകളും നല്‍കിയിട്ടുണ്ട്. ഭൂചലനങ്ങളും കനത്ത മഴയും പ്രദേശത്തെ ജനങ്ങളില്‍ ആശങ്ക പരത്തിയിട്ടുണ്ടെന്നും കേരളം അപേക്ഷയില്‍ വ്യക്തമാക്കുന്നു.
മുല്ലപ്പെരിയാര്‍ സംബന്ധിച്ച് തമിഴ്നാട് നല്കിയ രണ്ട് ഇടക്കാല അപേക്ഷകളും സുപ്രീംകോടതിയുടെ പരിഗണനയിലുണ്ട്. ഈ അപേക്ഷകള്‍ അടിയന്തരമായി പരിഗണൈക്കണമെന്ന് തമിഴ്നാടിന്റെ അഭിഭാഷകര്‍ ഇന്ന് രാവിലെ ആവശ്യപ്പെട്ടിരുന്നെങ്കിലും സുപ്രീംകോടതി തള്ളുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: