ന്യൂദല്‍ഹി: ആര്.ബാലകൃഷ്ണപിള്ളയെ ജയില്‍ നിന്നും മോചിപ്പിച്ചത് റദ്ദാക്കണമെന് ആവശ്യപ്പെട്ട് നല്കിയ കേസില്‍ കൂടുതല്‍ തെളിവുകള്‍ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന് സുപ്രീംകോടതിയില്‍ ഹാജരാക്കി. ഹര്‍ജി സമര്‍പ്പിക്കുമ്പോള്‍ രേഖകള്‍ സംബന്ധിച്ച് അറിവില്ലായിരുന്നുവെന്നും അതിനാലാണ് ഇപ്പോള്‍ കോടതിയില്‍ സമര്‍പ്പിക്കുന്നതെന്നും രേഖയോടൊപ്പം സമര്‍പ്പിച്ച അനുമതി അപേക്ഷയില്‍ വിഎസ് പറയുന്നു.
ആശുപത്രി വാസം ജയില്‍ വാസമാണെന്ന സര്‍ക്കാരിന്റെ വിജ്ഞാപനവും പിള്ള ജയിലില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിനെക്കുറിച്ചുള്ള ജയില്‍ എ.ഡി.ജി.പിയുടെ റിപ്പോര്‍ട്ടും ഹൈടെക് സെല്ലിന്റെ അന്വേഷണ റിപ്പോര്‍ട്ടും സുപ്രീംകോടതിയില്‍ നല്‍കിയിട്ടുണ്ട്. നിയമസഭയില്‍ ഇതു സംബന്ധിച്ച് നടന്ന ചോദ്യോത്തരത്തിന്റെ വിശദാംശങ്ങളും വി.എസ് സമര്‍പ്പിച്ചു.
കേസ് കോടതി നാളെ പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: