ന്യൂയോര്‍ക്ക്: ജനതാപാര്‍ട്ടി നേതാവ് ഡോ.സുബ്രഹ്മണ്യം സ്വാമി പഠിപ്പിച്ചിരുന്ന രണ്ട് കോഴ്സുകള്‍ ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റി നീക്കി. മതപരിവര്‍ത്തനം നിരോധിക്കണമെന്നും ഹിന്ദുപാരമ്പര്യം അംഗീകരിക്കാത്ത അഹിന്ദുക്കള്‍ക്ക് വോട്ടവകാശം നിഷേധിക്കണമെന്നും സുബ്രഹ്മണ്യം സ്വാമി ലേഖനമെഴുതിയിരുന്നു. ഇതാണ് അദ്ദേഹത്തിനെതിരെ നടപടി എടുക്കാന്‍ യൂണിവേഴ്സിറ്റിയെ പ്രേരിപ്പിച്ചത്.
ലേഖനമെഴുതിയതില്‍ പ്രതിഷേധിച്ച് സുബ്രഹ്മണ്യം സ്വാമിക്കെതിരെ രണ്ട് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ 450 പേരുടെ ഒപ്പിട്ട ഭീമഹര്‍ജി യൂണിവേഴ്സിറ്റി അധികാരികള്‍ക്ക് നല്‍കിയിരുന്നു. ഇതിന്മേല് നടന്ന ചര്‍ച്ചകള്‍ക്കു ശേഷം സുബ്രഹ്മണ്യം സ്വാമിക്കെതിരെ നടപടിയ്ക്ക് അധികൃതര്‍ തീരുമാനിക്കുകയായിരുന്നു.
‘ക്വാണ്ടിറ്റേറ്റീവ് മെതേഡ്സ് ഇന്‍ ഇക്കണോമിക്സ് ആന്‍ഡ് ബിസിനസ്സ്’, ‘ഇക്കണോമിക്സ് ഡെവലപ്പ്മെന്റ് ഇന്‍ ഇന്ത്യ ആന്റ് ഈസ്റ്റ് ഏഷ്യ’ എന്നിവയാണ് നീക്കം ചെയ്യപ്പെട്ട കോഴ്സുകള്‍. മൂന്നുമാസത്തെ ഹാര്‍വാര്‍ഡ് സമ്മര്‍ സ്കൂള്‍ സെക്ഷനിലാണ് സുബ്രഹ്മണ്യം സ്വാമി ഈ വിഷയങ്ങള്‍ പഠിപ്പിച്ചു വന്നിരുന്നത്.
ഹാര്‍വാര്‍ഡില്‍ നിന്ന് 1965 ല്‍ ഇക്കണോമിക്സില്‍ പി.എച്ച്.ഡി നേടിയ സുബ്രഹ്മണ്യ സ്വാമി അവിടെ അസോസിയേറ്റ് പ്രൊഫസറായും സേവനമനുഷ്ഠിച്ചു വരികയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: