തിരുവനന്തപുരം: പാലക്കാട് സമ്പത്ത് കസ്റ്റഡിമരണ കേസില്‍ സി.ബി.ഐ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്ന ഡി.വൈ.എസ്.പി രാമചന്ദ്രനെ സര്‍വ്വീസില്‍ തിരിച്ചെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. തൃശൂര്‍ പോലീസ് അക്കാദമിയില്‍ അസിസ്റ്റന്റ് ഡയറക്ടറായി നിയമിക്കാനാണ് സര്‍ക്കാര്‍ നീക്കം.
കേസിലെ പതിനഞ്ചാം പ്രതിയാണ് രാമചന്ദ്രന്. കേരള പോലീസിന്റെ അന്വേഷണത്തില്‍ രാമചന്ദ്രനെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. എന്നാല്‍ സി.ബി.ഐ നടത്തിയ അന്വേഷണത്തില്‍ രാമചന്രനെ പ്രതിയാക്കി. സമ്പത്ത് കൊല്ലപ്പെട്ടതിന് ശേഷം പോലീസ് സ്റ്റേഷനിലെ രേഖകള്‍ തിരുത്തിയത് രാമചന്ദ്രന്റെ നേതൃത്വത്തിലാണെന്ന് സമ്പത്ത് കണ്ടെത്തിയിരുന്നു.
സി.ബി.ഐ കോടതിയില്‍ നല്കിയ പ്രതിപട്ടികയില്‍ ഉള്‍പ്പെട്ട രാമചന്ദ്രനെ സര്‍വ്വീസില്‍ നിന്നും സസ്പെന്റ് ചെയ്യുകയും 60 ദിവസം റിമാന്റ് ചെയ്യുകയും ചെയ്തിരുന്നു. തുടര്‍ന്ന് ജാമ്യത്തിലിറങ്ങിയ രാമചന്ദ്രനെ സര്‍വ്വീസില്‍ തിരിച്ചെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. ഡി.ജി.പിയുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ഈ നടപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: