ന്യൂദല്‍ഹി: മുല്ലപ്പെരിയാര്‍ വിഷയത്തി ഉദ്യോഗസ്ഥതല ചര്‍ച്ച തമിഴ്നാട് ബഹിഷ്കരിച്ചേക്കുമെന്ന് സൂചന. ചര്‍ച്ച നടത്തുന്നത് സുപ്രീംകോടതിയി നിലവിലുള്ള കേസിനെ ദുര്‍ബലപ്പെടുത്തുമെന്ന നിയമോപദേശത്തെ തുടര്‍ന്നാണ് തമിഴ്നാട് പിന്മാറുന്നത്.
കേരള-തമിഴ്നാട് മുഖ്യമന്ത്രിമാരുടെ കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായാണ് ഉദ്യോഗസ്ഥതല ചര്‍ച്ച നടത്താന്‍ തീരുമാനിച്ചത്. ഇരു സംസ്ഥാനങ്ങളിലെയും ജലവിഭവ സെക്രട്ടറിമാരെ ചര്‍ച്ചയ്ക്ക് ക്ഷണിച്ചുകൊണ്ട് കേന്ദ്ര ജലവിഭവ മന്ത്രാലയം കത്തയച്ചിരുന്നു. ചര്‍ച്ചയ്ക്ക് തയാറാണെന്നാണ് തമിഴ്നാട് ആദ്യം അറിയിച്ചിരുന്നത്. എന്നാല്‍ 15നോ 16നോ നടക്കുന്ന ചര്‍ച്ച ബഹിഷ്ക്കരിക്കുമെന്നാണ് ലഭിക്കുന്ന സൂചനകള്‍.
കേസ് സുപ്രീംകോടതി പരിഗണിക്കുന്നതിനാല്‍ കേരളവുമായി ചര്‍ച്ച നടത്തേണ്ടതില്ലെന്നാണ് തമിഴ്നാടിന് കിട്ടിയിരിക്കുന്ന നിയമോപദേശം. ചര്‍ച്ച നടന്നാല്‍ കേസില്‍ വിധി പുറപ്പെടുവിക്കരുതെന്ന് കേരളം സുപ്രീംകോടതിയില്‍ ആവശ്യപ്പെടും. ഇത് തമിഴ്നാടിന് കനത്ത തിരിച്ചടിയാണുണ്ടാക്കുക. ഇപ്പോഴത്തെ സാഹചര്യത്തില്‍ തമിഴ്നാട് കേസില്‍ വിജയിക്കുമെന്നാണ് നിയമവിദഗ്ദ്ധര്‍ അറിയിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: