ന്യൂദല്‍ഹി: മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് സംബന്ധിച്ച് കേരളത്തിലെ നേതാക്കളുടെ പ്രസ്താവനകള്‍ വിലക്കണമെന്ന തമിഴ്നാടിന്റെ അപേക്ഷയ്ക്ക് അടിയന്തരപ്രാധാന്യമില്ലെന്ന് വ്യക്തമാക്കി സുപ്രീം കോടതി തള്ളി. ജസ്റ്റിസ് ബി.കെ. ജെയിന് അധ്യക്ഷനയായ സുപ്രീം കോടതി ബെഞ്ചാണ് നിലപാട് അറിയിച്ചത്.
മുല്ലപ്പെരിയാര്‍ അണക്കെട്ട് സംബന്ധിച്ച് കേരളം അനാവശ്യ ആശങ്ക പരത്തുന്നുവെന്നും അണക്കെട്ടിലെ ജലനിരപ്പ് കുറയ്കുന്നത് സംബന്ധിച്ചും പുതിയ അണക്കെട്ട് വേണമെന്നതിനെ കുറിച്ചും ആശങ്ക പരത്തുന്ന പ്രസ്താവന നടത്തുന്നതില്‍ നിന്നും കേരളത്തിലെ മന്ത്രിമാരെയും നേതാക്കളെയും വിലക്കണമെന്നായിരുന്നു തമിഴ്നാടിന്റെ പ്രധാന ആവശ്യം.
അടുത്തിടെയുണ്ടായ ഭൂകമ്പങ്ങളെക്കുറിച്ച് കേരളം പറയുന്ന കാര്യങ്ങള്‍ തെറ്റാണെന്നും തമിഴ്നാട് വാദിച്ചിരുന്നു. ഈ ഹര്‍ജി അടിയന്തരമായി ഭരണഘടനാബഞ്ച് പരിഗണിക്കണമെന്നും തമിഴ്നാട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അപേക്ഷ പരിഗണിച്ച കോടതി അടിയന്തരപ്രാധാന്യമില്ലെന്ന് വ്യക്തമാക്കുകയായിരുന്നു.
തമിഴ്നാടിന് വേണമെങ്കില്‍ ഈ വിഷയം സുപ്രീംകോടതിയുടെ രജിസ്ട്രാറുടെ മുന്നില്‍ ഉന്നയിക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: