ന്യൂദല്‍ഹി: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ അടിയന്തര പരിഹാരം കാണണമെന്ന ആവശ്യവുമായി ബി.ജെ.പി നേതാവ് എല്‍.കെ. അദ്വാനി പ്രധാനമന്ത്രിയെ കാണും. കേരളത്തില്‍ നിന്നുള്ള ബി.ജെ.പി നേതാക്കള്‍ തന്നെ വന്നുകണ്ട് ഈ ആവശ്യമുന്നയിച്ചിരുന്നുവെന്ന് അദ്വാനി പറഞ്ഞു.
രാവിലെ ചേര്‍ന്ന ബി,.ജെ.പി പാര്‍ലമെന്ററി പാര്‍ട്ടിയോഗം മുല്ലപ്പെരിയാര്‍ വിഷയം വിശദമായി ചര്‍ച്ച ചെയ്തു. വളരെ ഗൗരവമേറിയ വിഷയമാണിത്. രണ്ട് സംസ്ഥാനങ്ങള്‍ തമ്മിലുള്ള പ്രശ്നമായതിനാല്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തിരമായി പരിഹാരം കാണണമെന്ന് അദ്വാനി യോഗത്തില്‍ പറഞ്ഞു.
ഇന്നു തന്നെ പ്രധാനമന്ത്രിയെ കാണാന്‍ സമയം ചോദിച്ചിട്ടുണ്ടെന്നും അദ്വാനി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: