ഇടുക്കി: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഒമ്പതു ദിവസമായി നിരാഹാര സമരം നടത്തുന്ന റോഷി അഗസ്റ്റിന് എം.എല്‍.എയെ അറസ്റ്റ് ചെയ്തു നീക്കി. വിദഗ്ധ ചികിത്സയ്ക്കായി കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. ആരോഗ്യനില വഷളായതിനെത്തുടര്‍ന്നു കലക്റ്ററുടെ നിര്‍ദേശ പ്രകാരമാണു പോലീസ് നടപടി.
രാവിലെ റോഷി അഗസ്റ്റിനു ഛര്‍ദ്ദി അനുഭവപ്പെട്ടിരുന്നു. ഇന്നലെ ഡോക്റ്റര്‍മാര്‍ ചപ്പാത്തിലെ പന്തലിലെത്തി റോഷി അഗസ്റ്റിനെ പരിശോധിച്ചിരുന്നു. തുടര്‍ന്നു അറസ്റ്റ് ചെയ്തു നീക്കാന്‍ റവന്യൂ, പൊലീസ് അധികൃതര്‍ ശ്രമിച്ചു. എന്നാല്‍ സമരസമിതി പ്രവര്‍ത്തകരുടെ എതിര്‍പ്പിനെത്തുടര്‍ന്നു പിന്മാറുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: