കൊച്ചി: സ്വര്‍ണ്ണവില പുതിയ റെക്കോഡില്‍. പവന് 280 രൂപ വര്‍ധിച്ച് 21,760 രൂപയിലെത്തി. ഗ്രാമിന് 35 രൂപ ഉയര്‍ന്ന് 2720 രൂപയിലാണു വ്യാപാരം. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയിലുണ്ടായ ചാഞ്ചാട്ടമാണ് ആഭ്യന്തര വിപണിയില്‍ പ്രതിഫലിച്ചത്. കഴിഞ്ഞ കുറഞ്ഞുദിവസങ്ങളായി സ്വര്‍ണ്ണവിലയില്‍ ചാഞ്ചാട്ടം തുടരുകയാണ്.
ചെലവു ചുരുക്കല്‍ നടപടി സ്വീകരിക്കാനുള്ള ഇറ്റലി, ഗ്രീസ് രാജ്യങ്ങളുടെ തീരുമാനവും ഏഷ്യന്‍, യൂറോപ്പ് രാജ്യങ്ങളില്‍ സ്വര്‍ണത്തിനോടുള്ള പ്രിയം വര്‍ധിച്ചതുമാണു വില ഉയരാന്‍ കാരണം. സ്വര്‍ണവിലയില്‍ ഇന്നലെ പവന് 80 രൂപ വര്‍ധിച്ച് 21,480 രൂപയിലെത്തിയിരുന്നു.
ആഗോള പ്രതിസന്ധി കാരണം നിക്ഷേപകര്‍ സ്വര്‍ണത്തിലെ നിക്ഷേപം വര്‍ധിപ്പിച്ചതാണു മറ്റൊരു കാരണം. നേരത്തെ 21,680 രൂപയായിരുന്നു പവന്റെ ഏറ്റവും ഉയര്‍ന്ന വില.
പ്രതികരിക്കാൻ ഇവിടെ എഴുതുക: