തേനി: എം.ഡി.എം.കെ നേതാവ് വൈക്കോ തേനിയില്‍ ഉപവാസം തുടങ്ങി. പുതിയ ഡാമെന്ന കേരളത്തിന്റെ ആവശ്യ അനുവദിക്കരുത്, ഡാമില്‍ കേന്ദ്രസേനയെ നിയോഗിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഉപവാസം.
മധുരയില്‍ നിന്നും വാഹനപ്രചരണ ജാഥയായി ഗ്രാമങ്ങളിലൂടെ സഞ്ചരിച്ചാണ് വൈക്കോ തേനിയിലെത്തിയത്. വൈക്കോയ്ക്കൊപ്പം എം.ഡി.എം.കെയുടെ മറ്റ് നേതാക്കളും പ്രവര്‍ത്തകരും ഉപവാസത്തില്‍ പങ്കെടുക്കുന്നുണ്ട്. കമ്പത്ത് ഉപവാസം നടത്തുമെന്നായിരുന്നു വൈക്കോ നേരത്തേ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ അതിര്‍ത്തിയിലുണ്ടായ സംഘര്‍ഷം മൂലം കമ്പം ഉള്‍പ്പടെയുള്ള ഉത്തമപാളയം താലൂക്കില്‍ ഇന്നലെ നിരോധനാജ്ഞ പുറപ്പെടുവിച്ചിരുന്നു. ഇതേതുടര്‍ന്നാണ് ഉപവാസം തേനിയിലേക്ക് മാറ്റിയത്.
മുല്ലപ്പെരിയാരില്‍ നിലവിലെ ഡാം ബലമുള്ളതാണ്. നിരവധി ഏജന്‍സികള്‍ നടത്തിയ പഠനങ്ങളില്‍ ഇത് തെളിഞ്ഞിട്ടുണ്ടെന്നും വൈക്കോ വാദിക്കുന്നു. മുല്ലപ്പെരിയാറില്‍ ഉണ്ടായ ഭൂചലനങ്ങള്‍ അണക്കെട്ടിന് കേടുപാടുകള്‍ ഒന്നും വരുത്തിയിട്ടില്ലെന്നും ഇവര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: