ബത്തേരി (വയനാട്): രഹസ്യവിവരത്തെ തുടര്‍ന്ന് വാഹന പരിശേധന നടത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ മൂന്ന് കിലോ തൂക്കമുള്ള ആനക്കൊമ്പും തോക്കിന്റെ ബാരലും പിടിച്ചെടുത്തു. ഇവ കടത്താന്‍ ശ്രമിക്കുകയായിരുന്ന കെ.എല്‍. 12 എഫ് ഷെവര്‍ലറ്റ് കാറും വാഹനം ഓടിച്ചിരുന്ന അര്ജ്ജുന് സെക്യൂരിറ്റീസ് എന്ന സ്ഥാപനനത്തിന്റെ ഉടമ കുഴിമാളം പുത്തന്‍ വീട്ടില്‍ ബാലന് മകന് വേലായുധനെയും പിടികൂടി.
ആനക്കൊമ്പ് വ്യാപാരം നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്നാണ് ചുള്ളിയോട് വെച്ച് റെയിഞ്ചോഫീസര്‍ മാര്ട്ടിന് ലോയലിന്റെ നേതൃത്വത്തിലുള്ള സംഘം വാഹനപരിശോധന നടത്തിയത്. സെക്യൂരിറ്റി സ്ഥാപനത്തിന്റെ മറവില്‍ വന്യമൃഗവേട്ടയും എയര്‍ഗണ്‍ കള്ളത്തോക്കായി ഉപയോഗിക്കുകയും ,ചെയ്തിരുന്നതായി പ്രതി സമ്മതിച്ചെന്ന് റെയിഞ്ചോഫീസര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: