Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അറിവിന്റെ വസന്തോത്സവമായി അന്താരാഷ്‌ട്ര പുസ്തകോത്സവം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 7, 2011, 08:52 pm IST
in Kerala

കൊച്ചി: ശിവപഞ്ചാക്ഷരിമന്ത്രങ്ങളാല്‍ ധന്യമായഎറണാകുളത്തപ്പന്റെ പുണ്യഭൂമിയില്‍ വിജ്ഞാനത്തിന്റെ അമൃതഗംഗാ പ്രവാഹമായി മാറിക്കഴിഞ്ഞു പതിനൊന്നാമത്‌ അന്താരാഷ്‌ട്ര പുസ്തകോത്സവം. ആറ്‌ ദിനങ്ങള്‍ പിന്നിട്ട അറിവിന്റെ വസന്തോത്സവത്തിലേക്ക്‌ വിജ്ഞാനകുതുകികള്‍ ഒഴുകിയെത്തുകയാണ്‌.

പെന്‍ഗ്വിന്‍ പോലെയുള്ള വിദേശ പുസ്തകപ്രസാധകര്‍മുതല്‍ ഒറ്റ പുസ്തകം പ്രസിദ്ധീകരിച്ച വിഷ്ണുദാസ്‌എന്ന വിദ്യാര്‍ത്ഥിക്ക്‌ വരെ സ്റ്റാളുണ്ട്‌. വ്യത്യസ്തങ്ങളായ ഇരുനൂറോളം സ്റ്റാളുകളാണ്‌ മേളയുടെ പ്രത്യേകത. കുരുക്ഷേത്രയുടെ സ്റ്റാളില്‍ അഞ്ച്‌ രൂപയുടെ ജ്ഞാനപ്പാന മുതല്‍ 3335 രൂപ വിലയുള്ള ക്രിട്ടിക്കല്‍ കീയര്‍ നഴ്സിംഗ്‌ സിനര്‍ജി ഓപ്ഷണല്‍ വരെയുള്ള പുസ്തകങ്ങളുണ്ട്‌.

പഞ്ചതന്ത്രമാണ്‌ ഇവിടെ വില്‍പ്പനയില്‍ മുന്നില്‍. സാഗ്നികം അതിരാത്രം, ഭഗവദ്ഗീത, ഹൈന്ദവ ആചാരാനുഷ്ഠാനങ്ങള്‍, ഒരു പത്രപ്രവര്‍ത്തകന്റെ കയ്യൊപ്പ്‌, അര്‍ത്ഥശാസ്ത്രം എന്നിവക്ക്‌ ഏറെ ആവശ്യക്കാരുണ്ട്്‌ ശ്രീനാരായണഗുരുദേവന്‍, ചട്ടമ്പിസ്വാമികളുടെ ക്രിസ്തുമതഛേദനം എന്നിവ തേടിയും ധാരാളം പേര്‍ എത്തുന്നു. കുട്ടികള്‍ക്കായുള്ള വിവിധ പ്രസിദ്ധീകരണങ്ങള്‍, പറയിപെറ്റ പന്തിരുകുലം, ആരോഗ്യസംരക്ഷണ പുസ്തകങ്ങള്‍ തുടങ്ങി വ്യത്യസ്ത വിഭവങ്ങളാണ്‌ കുരുക്ഷേത്ര ഒരുക്കിയിരിക്കുന്നത്‌.

ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ സ്റ്റാളില്‍ അശ്വതിതിരുനാള്‍ ഗൗരി ലക്ഷ്മിഭായ്‌ എഴുതിയ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ ചരിത്രത്തെക്കുറിച്ചുള്ള പുസ്തകത്തിന്റെ രണ്ടാമത്തെ എഡിഷനും തീരാറായി. മഹര്‍ഷി ശ്രീനാരായണ ഗുരുദേവന്‍ എന്ന പുസ്തകം വില്‍പനയില്‍ റെക്കോഡ്‌ സൃഷ്ടിച്ചു. ശ്രീനാരായണ ഗുരുദേവനെക്കുറിച്ചുള്ള പുസ്തകങ്ങള്‍ പൂര്‍ണമായും തീര്‍ന്നു. നാല്‌ വാള്യങ്ങളടങ്ങിയ ദക്ഷിണേന്ത്യന്‍ സംഗീതം, പിജിയുടെ വൈജ്ഞാനിക വിപ്ലവം, ആത്മോപദേശശതകം, കൊച്ചിയും പാലിയത്തച്ചനും, ഡോ. അംബേദ്ക്കറുടെ സമ്പൂര്‍ണ കൃതികള്‍, ഡോ. സുകുമാര്‍ അഴീക്കോടിന്റെ ഭാരതീയവും സാഹിത്യവും, കേരളത്തിന്റെ വനസസ്യങ്ങള്‍, ഇന്ത്യന്‍ ഭരണഘടന, ഭാരതബൃഹച്ചരിതം എന്നിവക്ക്‌ ഏറെ ആവശ്യക്കാരുണ്ട്‌. ഡോ. കരുണന്‍ കണ്ണംപൊയിലില്‍ എഴുതിയ വൃക്കകള്‍ എന്ന പുസ്തകത്തിനും നല്ല വില്‍പ്പനയുണ്ട്‌. 20 മുതല്‍ 60 ശതമാനം വരെ വിലക്കുറവുണ്ട്‌ മിക്ക പുസ്തകങ്ങള്‍ക്കും.

ഗാന്ധിജിയുടെ ആത്മകഥ, 1200 രൂപ വിലയുള്ള ശ്രീകണ്ഠേശ്വരത്തിന്റെ ശബ്ദതാരാവലി, മലയാള ക്ലാസിക്കുകളായ ഒ. ചന്തുമേനോന്റെ ശാരദ, ഇന്ദുലേഖ എന്നിവയും പത്ത്‌ വയസില്‍ വിവാഹമോചിതയായ പെണ്‍കുട്ടിയുടെ ആത്മകഥ ഞാന്‍ നുജദ്‌, ലോകസാഹിത്യത്തിലെ 10 മികച്ച ആത്മകഥകളില്‍ ഒന്നായ യെവ്തുഷെങ്കോയടെ ആത്മകഥ, തസ്ലീമ നസ്‌റിന്റെ ലജ്ജ, ഓഷോയുടെ, ബര്‍ട്രാന്റ്‌ റസ്സലിന്റെ പുസ്തകങ്ങള്‍ എന്നിവയെല്ലാം തേടി നിരവധി പേര്‍ എത്തുന്നുണ്ട്‌.

നാല്‌ വേദങ്ങളും 108 ഉപനിഷത്തുക്കളും ഒരുമിച്ച്‌ 3500 രൂപ വിലയുള്ളത്‌ 1925 രൂപയുടെ ഓഫറാണ്‌ ഏകലവ്യ പബ്ലിക്കേഷന്‍സ്‌ നല്‍കിയിട്ടുള്ളത്‌. ശ്രീരാമകൃഷ്ണന്റെ സ്റ്റാളില്‍ മഠത്തിന്റെ പുസ്തകങ്ങളും വിവേകാനന്ദസാഹിത്യ സര്‍വസ്വം, ശ്രീരാമകൃഷ്ണ വചനാമൃതം തുടങ്ങി അമൂല്യഗ്രന്ഥങ്ങളുടെ നിരയാണുള്ളത്‌. സുരുചി പ്രകാശന്‍, ദല്‍ഹിയിലെ ഡബ്ല്യൂഎച്ച്‌ഒ, ആഗ്ര സാഹിത്യഭവന്‍ തുടങ്ങി ദേശീയ പ്രസാധകരുടെ സ്റ്റാളുകളുമുണ്ട്‌. കമ്പ്യൂട്ടര്‍ പുസ്തകങ്ങളും സിഡികളും തുടങ്ങി വിജ്ഞാനത്തിന്റെ എല്ലാ സമ്പത്തും ഇവിടെ നിറഞ്ഞൊഴുകുകയാണ്‌.

എംടിയടെ ബെയര്‍ വിത്ത്‌ മി, മദര്‍ എന്ന ഇംഗ്ലീഷ്‌ പുസ്തകമാണ്‌ വിവ ബുക്സ്‌ നല്‍കുന്നത്‌. കുട്ടികള്‍ക്കായുള്ള പഠനസഹായികളാണ്‌ എസ്‌. ചന്ദിന്റെ സ്റ്റാളിലുള്ളത്‌. അമ്മയുടെ സ്നേഹം പകര്‍ന്ന്‌ അമൃത ബുക്സ്റ്റാളുമുണ്ട്‌.

അപൂര്‍വമായ വിജ്ഞാന ശേഖരങ്ങളുടെ ഒത്തുചേരലാണ്‌ കൊച്ചി അന്താരാഷ്‌ട്ര പുസ്തകോത്സവം. 11 ന്‌ സമാപിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എല്‍ദോസ് കുന്നപ്പിള്ളിയെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം

Kerala

റോഡും പാലവും മാത്രമല്ല വികസനം എന്ന് പറയുന്നത്, പാലായില്‍ജനങ്ങള്‍ മാറി ചിന്തിക്കും-ഷോണ്‍ ജോര്‍ജ്

India

‘ ഇന്ത്യയിൽ താമസിച്ചു ഇന്ത്യ നശിക്കാൻ ആഗ്രഹിക്കുന്നവർ, ധുരന്തർ കാണാൻ പോകുമ്പോൾ ബർണോൾ കൂടി എടുത്തോളൂ ‘

മേജര്‍ മോഹിത് ശര്‍മ്മ (വലത്ത്) ധുരന്ധര്‍ സിനിമയില്‍ മേജര്‍ മോഹിത് ശര്‍മ്മയുടെ വേഷമിട്ട നടന്‍ രണ്‍വീര്‍ സിങ്ങ് (ഇടത്ത്)
Kerala

പാകിസ്താനില്‍ പോയി അവിടുത്തെ ഒരു ക്യാമ്പ് മുഴുവന്‍ അടിച്ച് തകര്‍ത്ത് പോന്ന മേജര്‍ മോഹിത് ശര്‍മ്മ, ധുരന്ധര്‍ സിനിമ ഇദ്ദേഹത്തിന്റെ കഥയെന്ന് മേജര്‍ രവി

Kerala

ചാനല്‍ ചര്‍ച്ചയില്‍ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോര്‍ച്ച

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

‘ നിങ്ങൾക്കും പറ്റും പാചകം ചെയ്യാനും തുണി അലക്കാനും , അത് നിങ്ങൾ വിവാഹം കഴിച്ച ഭാര്യയാണ് വേലക്കാരിയല്ല ‘ ; വിവാഹമോചനം തേടിയ യുവാവിനോട് സുപ്രീം കോടതി

നിയമസഭയില്‍ രാജീവ് ചന്ദ്രശേഖറുടെ നേതൃത്വത്തിലുളള വന്‍ സംഘം ഉണ്ടാകണം- സുരേഷ് ഗോപി

ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ക്രിമിനൽ , മസൂദ് അസ്ഹറിന്റെ നില അതീവ ഗുരുതരമെന്ന് റിപ്പോർട്ട് ; സംസാരിക്കാൻ പോലും ബുദ്ധിമുട്ട്

കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കില്ലെന്ന് വി.ഡി. സതീശന്‍; ഇത് 2021 അല്ല, 2026 ആണെന്ന് സതീശന്‍ മറന്നുപോയോ എന്ന് സമൂഹമാധ്യമങ്ങളില്‍ മറുപടി

ഇറാന്‍ യുദ്ധത്തില്‍ മോദിയുടെ നയതന്ത്രത്തെ വാഴ്‌ത്തി ശശി തരൂര്‍; ആത്മസംയമനം പാലിക്കുന്നു എന്നത് കിഴടങ്ങലായി വ്യാഖ്യാനിക്കരുതെന്നും തരൂര്‍

സുധീര്‍ കരമനയെ തിരുവനന്തപുരം സെന്‍ട്രലില്‍ ഇടത് സ്വതന്ത്രനായി പരിഗണിക്കുന്നു

അഴിമതിക്കാരനാക്കി ചിത്രീകരിക്കുന്നു, മുമ്പത്തെ ഐഎന്‍ടിയുസി സംസ്ഥാന അധ്യക്ഷരെല്ലാം തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ട്- ആര്‍ ചന്ദ്രശേഖരന്‍

ചാനൽ ചർച്ചയിൽ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോർച്ച

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

മണലൂരും നാട്ടികയും ഇങ്ങെടുക്കുമെന്ന് സുരേഷ് ഗോപി; സി.സി. മുകുന്ദനെ വിജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന് കേന്ദ്രമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.