ന്യൂദല്‍ഹി: ദല്‍ഹി മെട്രോ റെയില്‍ ചക്രങ്ങളില്ലാത്ത ട്രെയിനുകള്‍ ഓടിക്കാന്‍ പദ്ധതിയിടുന്നതായി രാജ്യസഭയില്‍ നഗരവികസന വകുപ്പുസഹമന്ത്രി സൗഗത റോയി അറിയിച്ചു. സഭയിലുന്നയിക്കപ്പെട്ട ഒരു ചോദ്യത്തിനു മറുപടി നല്‍കുകയായിരുന്നു മന്ത്രി. ദല്‍ഹി മെട്രോക്ക് മഗ്ലേ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നത് പ്രാരംഭ ഘട്ടത്തിലാണെന്നും അദ്ദേഹം അറിയിച്ചു. 20 ലക്ഷത്തില്‍ കൂടുതല്‍ ജനസംഖ്യയുള്ള നഗരങ്ങളില്‍ മെട്രോ റെയില്‍ പദ്ധതി നടപ്പിലാക്കുന്നതിനെ പിന്തുണക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി മന്ത്രി പറഞ്ഞു. ഇപ്പോള്‍ മുംബൈയിലെ മെട്രോ റെയിലിന് പ്രശ്നങ്ങളൊന്നുമില്ല. വകുപ്പുകള്‍ തമ്മിലുള്ള കൂട്ടായ്മക്കായി മഹാരാഷ്ട്ര ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഒരു ഉന്നതതല കമ്മറ്റി രൂപീകൃതമായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: