ജറുസലേം: മുന്‍ ഇസ്രായേല്‍ പ്രസിഡന്റ് മോഷെ കട്സവ് ടെല്‍ അവീവിനടുത്തുള്ള മസായിഷു ജയിലിലെത്തി മാനഭംഗപ്പെടുത്തിയതിന് അദ്ദേഹത്തെ എഴ് വര്‍ഷം തടവിന് ശിക്ഷിച്ചിരുന്നു. കിര്യാത്ത് മലാച്ചിയിലുള്ള തന്റെ വസതിയില്‍നിന്ന് ഇറങ്ങുമ്പോള്‍ താന്‍ നിരപരാധിയാണെന്നും തന്നെ സര്‍ക്കാര്‍ ജീവനോടെ കുഴിച്ചിടുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഒരു വര്‍ഷംമുമ്പ് തടവുശിക്ഷ വിധിച്ച അദ്ദേഹം അതിനെതിരെ അപ്പീല്‍ നല്‍കിയിരുന്നു. 2007 ല്‍ തന്റെ പ്രസിഡന്റു പദവിയുടെ കാലാവധി ഏഴു വര്‍ഷമാകാന്‍ രണ്ടാഴ്ച കൂടി ബാക്കി നില്‍ക്കവെയാണ് സ്ഥാനമൊഴിയേണ്ടിവന്നത്. ഇതുപ്രകാരം അദ്ദേഹത്തെ ജയില്‍ ശിക്ഷയില്‍നിന്ന് ഒഴിവാക്കുമായിരുന്നെങ്കിലും അത് നിരസിച്ചുകൊണ്ട് തന്റെ നിരപരാധിത്വം തെളിയിക്കാന്‍ അദ്ദേഹം കേസുമായി മുന്നോട്ടു പോവുകയായിരുന്നു. നവംബറില്‍ സുപ്രീംകോടതി പ്രസിഡന്റ് ഒരു മുന്‍ ഉദ്യോഗസ്ഥയേയും മറ്റു രണ്ട് സ്ത്രീകളേയും പീഡിപ്പിച്ചതായി കണ്ടെത്തുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: