സത്യമാണ് യഥാര്‍ത്ഥ മാതാവ്; ജ്ഞാനം പിതാവും, ധര്‍മ്മം ഭ്രാതാവും, ശാന്തി പത്നിയും, ക്ഷമ സുഹൃത്തുമാകുന്നു. മനുഷ്യന്റെ യഥാര്‍ത്ഥ ബന്ധുക്കള്‍ ഇവയാണ്. പ്രേമസ്വരൂപരേ, ഈ ലോകത്തില്‍ ഓരോ വ്യക്തിയ്ക്കും അമ്മയുണ്ട്: മാനവരാശിയ്ക്കാകമാനം ഒരമ്മയുണ്ട്. അവരെ അറിയാന്‍ നാം പരിശ്രമിക്കണം. അമ്മ സത്യമാകുന്നു. അവരെ അനുസരിക്കുന്നവര്‍ക്ക് ജീവിതത്തിലൊരിക്കലും യാതൊരു വിഷമവും നേരിടേണ്ടിവരില്ല.
ഈ സത്യമാതാവ് മൂവുലകിലും ഒരേപോലെ വര്‍ത്തിക്കുന്നു. ലൗകികമായി നാം വ്യവഹരിക്കുന്ന അമ്മ മൃതിയടയാം, മേറ്റ്ങ്ങോ പോയേയ്ക്കാം. എന്നാല്‍ ദൈവികമായ സത്യമാതാവ് സ്ഥലകാലാതീതയായി എല്ലായ്പ്പോഴും വ്യക്തിയോട് ചേര്ന്നുനില്ക്കുന്നു. അതുകൊണ്ട് ഓരോ വ്യക്തിയും മാന്യയും ഈശ്വരീയവുമായ സത്യമാതാവിനെ പിന്തുടരേണ്ടിയിരിക്കുന്നു.
ആരാണ് പിതാവ്? ജ്ഞാനമാണ് യഥാര്‍ത്ഥ പിതാവ്. ജ്ഞാനമെന്നാല് നശ്വരമോ, ലൗകികമോ മതേതരമോ, ആയ അറിവല്ല. “അദ്വൈതദര്‍ശനം ജ്ഞാനം”. ജ്ഞാനമെന്നാല് രണ്ടെന്നില്ലാത്ത അവസ്ഥയെ അനുഭവിച്ചറിയലാകുന്നു. അതുകൊണ്ട് സത്യവും ജ്ഞാനവുമത്രേ യഥാര്‍ത്ഥ മാതാപിതാക്കള്‍.
ധര്‍മ്മം ഭ്രാതാവാകുന്നു, സ്ഥലകാലപാരമ്പര്യാനുസാരിയായി വ്യത്യാസപ്പെടാം. ജാതിവര്ഗദേശമതഭേദമന്യേ ധര്‍മ്മത്തെ മാനവരാശിയാകെ മാനിക്കുന്നു. ഈ ഭ്രാതാവ് പ്രേമത്തിന്റെ പൂര്‍ത്തീകരണമാകുന്നു. ഇതിനെ ആസ്പദമാക്കി വേദങ്ങള്‍ സത്യധര്‍മ്മങ്ങള്‍ക്ക് പരമപ്രാധാന്യമാണ് നല്‍കിയിട്ടുള്ളത്. രാമായണഹേതിഹാസത്തില് ലക്ഷ്മണനെ ധര്‍മ്മതത്ത്വം ഉടല്പൂണ്ടതായി ചിത്രീകരിയ്ക്കുന്നു. യുദ്ധക്കളത്തില്‍ ലക്ഷ്മണന് മോഹാലസ്യപ്പെട്ടുകിടക്കവേ രാമന് തനിക്ക് “സീതയെപ്പോലൊരു പത്നിയെ ലഭിക്കാം, കൗസല്യയെപ്പോലൊരു അമ്മയെയും കിട്ടാം. പക്ഷേ ലക്ഷ്മണനെപ്പോലൊരു സഹോദരനെ ലഭിക്കുകയില്ല.” എന്നു വിഷാദിച്ച ലക്ഷ്മണനെപ്പോലൊരു സഹോദരന് ഉണ്ടായതുകൊണ്ടാണ് തന്നിലെ ദൈവികത വികസ്വരമായതെന്നും രാമന് പറഞ്ഞു.
ദയയാണ് യഥാര്ത്തസുഹൃത്ത്; ഈ ലോകത്തില്‍ ഇന്ന് സുഹൃത്തായവര്‍ നാളെ ശത്രുവാകാം. എന്നാല്‍ ദയയേക്കാള്‍ മഹത്വമേറിയ മറ്റൊരു സുഹൃത്തില്ല.
ക്ഷമ പുത്രനാകുന്നു. ക്ഷമയേക്കാള്‍ വലിയ ഗുണം വേറെയില്ല. അത് സത്യം ധര്‍മ്മം അഹിംസ എന്നീ ഗുണങ്ങളെല്ലാം ഉള്‍ച്ചേര്‍ന്നതാകുന്നു. സര്വ്വവേദസാരവുമാകുന്നു.
യഥാര്‍ത്ഥമാതാപിതാക്കളെ എല്ലായിപ്പോഴും സ്മരിക്കണം. അവരെക്കൂടാതെ ആര്‍ക്കും നിലനില്പില്ല. മുഴുവന്‍ സൃഷ്ടിയും സത്യത്തില്‍ നിന്നുളവായി. സത്യത്തില്‍തന്നെ വിലയിക്കുന്നു. സത്യമില്ലാത്ത ഇടമില്ല. മനുഷ്യര്‍ക്ക് സനാതദനസത്യമെന്ന മാതാവിനെ കിട്ടിയത് മഹാഭാഗ്യമാകുന്നു. പക്ഷേ, അങ്ങിനെയൊരു മതാവിനെ ഇന്ന് മാനവരാശി അനുസരിക്കുന്നില്ലെന്ന് മാത്രം.
നവരാത്രികളില്‍ ദേവീപൂജചെയ്യുന്നു. ദേവിയെ മാനവരാശിയുടെ അമ്മയായി കരുതുന്നു. സത്യസ്വരൂപിണി എന്നു വിളിക്കുന്നു. അതുകൊണ്ട് സത്യത്തെ ആരാധിക്കുക എന്നുവച്ചാല്‍ ദേവിയെ പൂജിക്കുക എന്നാണ്. ഈ സത്യമറിഞ്ഞ് അതനുസരിച്ച് പ്രവര്‍ത്തിച്ചാല്‍ എല്ലാതുറകളിലും ഏതാള്‍ക്കും വിജയം സുനിശ്ചിതം. ഇതേ സത്യതത്വം വേദങ്ങളും ഉദ്ഘോഷിക്കുന്നു. വേദം ചൊല്ലുന്നവര്‍ ലോകത്തില്‍ ധാരാളമുണ്ട്, പലരും പുണ്യഗ്രന്ഥങ്ങളിലൂടെ കടന്നുപോയിരിക്കാം. എന്നാല്‍ അവര്‍ യഥാര്‍ത്ഥമാര്‍ഗ്ഗം പിന്തുടരുന്നതായി കാണുന്നില്ല. ശരിയായ മാര്‍ഗ്ഗത്തില്‍ ചരിച്ചാലേ വേദാദിഗ്രന്ഥങ്ങളിലെ യഥാര്‍ത്ഥതത്ത്വം ഗ്രഹിക്കാനാവൂ.
പൗരാണികകാലംതൊട്ട് ഋഷിമാരും പുണ്യാത്മാക്കളും സത്യം കണ്ടെത്താന്‍ നിരവധി ആദ്ധ്യാത്മികാനുഷ്ഠാനങ്ങള്‍ ഏറ്റെടുത്തു. സത്യദര്‍ശനം സിദ്ധിക്കുംവരെ തങ്ങളുടെ യത്നം തുടരുമെന്നും നിശ്ചയിച്ചു. ഒടുവില്‍ അവര്‍ തങ്ങള്‍ ഈശ്വരനെ കണ്ടുവെന്നും അവിടുന്ന് സര്‍വ്വതേജസ്സും ഒത്തുചേര്‍ന്ന പ്രകാശപൂര്‍ണമായ ഉജ്ജ്വലതേജസ്സാണെന്നും അജ്ഞാനാന്ധകാരങ്ങള്ക്കെല്ലാമപ്പുറത്താണെന്നും പ്രാഖ്യാപിച്ചു. കൂടാതെ അവര്‍ ഈശ്വരന് എത്രയോ വിദൂരതയില്‍ എങ്ങോ മറഞ്ഞിരിക്കുന്നില്ലെന്നും മനുഷ്യശരീരങ്ങളില്ത്തന്നെ അവിടുത്തെ സാന്നിധ്യമുണ്ടെന്നും ഉദ്ഘോഷിച്ചു.
പുണ്യപുരുഷന്മാര്ക്ക് ഈശ്വരന് മൃണ്മയശരീരത്തില് ചിന്മയനായി മരുവുന്നതായി ദര്‍ശനമുണ്ടായി. അതിനാല്‍ നാം മനുഷ്യശരീരത്തെ താഴ്ന്നതായി കാണരുതെന്നും അതിനെ തുച്ഛകാര്യങ്ങള്ക്കും ലൗകിക സുഖഭോഗങ്ങള്‍ക്കുമായി ഉപയോഗിക്കരുതെന്നും അറിയുക. ശരീരം ക്ഷേത്രമാകുന്നു. ഈ ശരീരത്തെ ഒരു ഇരുമ്പുപെട്ടിയോട് താരതമ്യം ചെയ്യാം. വിലപിടിപ്പുള്ള രത്നങ്ങള്‍ ഇരുമ്പുപെട്ടിയില്‍ സൂക്ഷിക്കുംപോലെ ഈശ്വരന് ഈ മനുഷ്യശരീരത്തില്‍ കുടികൊള്ളുന്നു. അതുകൊണ്ട് ആത്മാവാകുന്ന അമൂല്യരത്നമിരിക്കുന്ന ശരീരത്തെ പവിത്രമായി തന്നെ സംരക്ഷിക്കണം. രത്നങ്ങള്‍ ഭൂമിയില്‍ നിന്ന് ലഭിക്കുംപോലെ ആത്മാവിനെ മൃണ്മയമായ ശരീരത്തില്‍ അന്വേഷിക്കണം.
– ശ്രീ സത്യസായി ബാബ
പ്രതികരിക്കാൻ ഇവിടെ എഴുതുക: