ന്യൂദല്‍ഹി: സോഷ്യല്‍ നെറ്റ് വര്‍ക്ക് സൈറ്റുകള്‍ക്കു നിയന്ത്രണമേര്‍പ്പെടുത്താനുള്ള സര്‍ക്കാര്‍ നീക്കത്തിനോട് യോജിപ്പില്ലെന്ന് അഭിപ്രായപ്പെട്ട ശശി തരൂര്‍ എം.പി നിലപാട് മാറ്റി. ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനെ ആദ്യം തന്നെ എതിര്‍ക്കേണ്ടതില്ലെന്നാണ് പുതിയ നിലപാട്.
സോഷ്യല്‍ നെറ്റ് വര്‍ക്ക് സൈറ്റുകളുടെ പോസ്റ്റുകളുടെ ഉള്ളടക്കം പരിശോധിക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തുമെന്ന് ടെലികോം മന്ത്രി കപില്‍ സിബല്‍ പറഞ്ഞിരുന്നു. ഇതേ തുടര്‍ന്ന് ഇത്തരം സെന്സര്ഷിപ്പിനോടു യോജിപ്പില്ലെന്നു തരൂര്‍ ട്വീറ്റ് ചെയ്തിരുന്നു. സോഷ്യല്‍ മീഡിയകളില്‍ അപകീര്ത്തിപ്പെടലിനും താഴ്ത്തിക്കെട്ടലിനും ഇരയായെങ്കിലും സര്‍ക്കാര്‍ നീക്കത്തെ അനുകൂലിക്കുന്നില്ലെന്നായിരുന്നു പ്രതികരണം.
സിബലുമായി ചര്‍ച്ച നടത്തിയ ശേഷമാണ് തരൂര്‍ നിലപാടു മാറ്റിയത്. സിബല്‍ ചില പേജുകള്‍ തന്നെ കാണിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണു നിലപാടു മാറ്റമെന്ന് അദ്ദേഹം പുതുതായി ട്വീറ്റ് ചെയ്തു. അതേസമയം സര്‍ക്കാര്‍ നിലപാടിനോട് ബി.ജെ.പി എം.പി വരുണ്‍ഗാന്ധി ശക്തമായി പ്രതികരിച്ചു. തീരുമാനത്തിന് പിന്നില്‍ വ്യക്തമായ അജണ്ടയുണ്ടെന്നും സോഷ്യല്‍ നെറ്റ് വര്‍ക്കുകളെ നിയന്ത്രിക്കാനുള്ള നീക്കം ജനാധിപത്യവിരുദ്ധമാണെന്നും വരുണ്‍ഗാന്ധി പറഞ്ഞു.
ചില സ്ഥാപിത താല്പര്യങ്ങളാണ് ഈ നീക്കത്തിന് പിന്നില്ലെന്നും വരുണ്‍ഗാന്ധി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: