ഇടുക്കി: മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കുമളിയിലും കമ്പത്തും മൂന്നു ദിവസം നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്നലെ രാത്രി കുമളിയിലും കമ്പത്തും തമിഴ്നാട്ടില്‍ നിന്നുമെത്തിയ ഒരു സംഘം ആളുകള്‍ അക്രമം അഴിച്ചുവിട്ടതിനെ തുടര്‍ന്നാണു സംഘര്‍ഷമുണ്ടായത്.
മേഖലയില്‍ ദ്രുതകര്‍മസേനയെ വിന്യസിച്ചിട്ടുണ്ട്. സംഘര്‍ഷാവസ്ഥയില്‍ അയവു വന്നതായാണു റിപ്പോര്‍ട്ട്. കുമളി ടൗണില്‍ രാത്രി വാഹനങ്ങള്‍ക്കു നേരെ കല്ലേറുണ്ടായി. കമ്പംമെട്ട്, ഗൂഡല്ലൂര്‍ എന്നിവിടങ്ങളില്‍ കേരളത്തിലേക്കുളള വാഹനങ്ങള്‍ തടയുകയും ചെയ്തു. ഇതേത്തുടര്‍ന്നു കോരളത്തില്‍ തമിഴ്നാട്ടുകാരുടെ വാഹനങ്ങളും തടഞ്ഞു.
തമിഴ്നാട്ടില്‍ നിന്നുളള വാഹനങ്ങള്‍ ഇതുവരെ കടന്നുവരാന്‍ തുടങ്ങിയിട്ടില്ലെന്നാണു റിപ്പോര്‍ട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: