മോസ്കോ: റഷ്യന്‍ പാര്‍ലമെന്‍റ് അധോസഭയായ ഡ്യൂമയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ വ്ളാഡിമിര്‍ പുടിന്റെ യുനൈറ്റഡ് റഷ്യ പാര്‍ട്ടി നേരിയ ഭൂരിപക്ഷത്തോടെ ഭരണത്തിലേക്ക്. 85 ശതമാനം വോട്ടെണ്ണിക്കഴിഞ്ഞപ്പോള്‍ യുആര്‍പിക്ക് 50.2 ശതമാനം വോട്ടു ലഭിച്ചു. മുന്‍ തെരഞ്ഞെടുപ്പില്‍ 64 ശതമാനം നേടിയാണ് പാര്‍ട്ടി ഭരണത്തിലെത്തിയത്.
പ്രസിഡന്റ് പദം ലക്ഷ്യമാക്കിയ പുടിന്റെ ജനസമ്മതി നഷ്ടപ്പെടുന്നതിന്റെ സൂചനയാണ് തെരഞ്ഞെടുപ്പ് ഫലം നല്‍കുന്നത്. മുഖ്യ പ്രതിപക്ഷമായ കമ്യൂണിസ്റ്റ് പാര്‍ട്ടി 19.35 ശതമാനം വോട്ട് നേടി. വിശ്വാസവഞ്ചനയെ തുടര്‍ന്നുള്ള ആരോപണങ്ങളുടെ ഭാഗമായിട്ടായിരുന്നു പുടിന്റെ അനൗദ്യോഗിക ഹിതപരിശോധനയെന്നറിയപ്പെട്ടിരുന്ന വോട്ടെടുപ്പ് നടന്നത്.
13.02 ശതമാനം വോട്ടുകള്‍ നേടിയ ‘എ ജസ്റ്റ് റഷ്യ’യാണ് മൂന്നാം സ്ഥാനത്ത്. ഭൂരിപക്ഷം കുറഞ്ഞതു ഭരണ ഘടന ഭേദഗതിയടക്കമുള്ള പരിഷ്കരണ നടപടികളുമായി ഏകപക്ഷീയമായി മുന്നോട്ടു പോകുന്നതിനു പുടിന് തടസമാകും.
പ്രതിസന്ധിഘട്ടത്തിലും ജനങ്ങള്‍ കൈവിടില്ലെന്നതിന്റെ തെളിവാണ് തെരഞ്ഞെടുപ്പ് ഫലം നല്‍കുന്നതെന്ന് പുടിന്‍ പറഞ്ഞു. അതേസമയം തെരഞ്ഞെടുപ്പില്‍ അക്രമവും വ്യാപക ക്രമക്കേടും നടന്നതായി കമ്യൂണിസ്റ്റ് നേതാവ് ഇവാനി മല്‍നിക്കോവ് ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: